0%

Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : vichu Read All Parts 537
ഞാൻ പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങി അതും കൂടുതൽ വേഗത്തിൽ ഞാൻ കയ്യും കാലും ഇട്ടടിച്ച് നിലവിളിക്കാൻ തുടങ്ങി . തലകറങ്ങുന്ന പോലെയൊരു അനുഭവം പതിയെ എന്റെ ബോധം നഷ്ടമായി........
........................... അഞ്ച് മാസങ്ങൾക്ക് ശേഷം .................... ....... പഴയ ചില ഓർമ്മകൾ ഒരു ഇലട്രിക് വോൾട്ടേജ് കണക്കേ എന്റെ തലച്ചോറിലൂടെ മിന്നിമാഞ്ഞു..... ആദ്യം അവളെ ആ കോളേജിനു മുൻപിൽ വച്ച് കണ്ട നിമിഷം , ഇഷ്ടമാണെന്ന് അവൾ പറഞ്ഞപ്പോൾ എന്റെ മറുപടി കേട്ട് നിറഞ്ഞ കണ്ണുകളുമായി അവിടെ നിന്നു പോയ അവളുടെ ആ മുഖം  പിന്നീട് കരഞ്ഞു കൊണ്ട് മൊബൈലിൽ എന്നോട് വിളിച്ച് കൂടെ ഇറങ്ങി വരാമെന്ന് പറഞ്ഞ ആ വാക്കുകൾ ..... പിന്നീട് എന്റെ ചെവിയിൽ മുഴങ്ങിയത് ആ വിവാഹ മേളമായിരുന്നു ..... "ആരതി...................." ഞാൻ ഉറക്കെ നിലവിളിച്ച് കൊണ്ട് മയക്കത്തിൽ നിന്നുണർന്നു , ചുറ്റും കണ്ണോടിച്ചു. ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ് എന്റെ റൂമിൽ ..... . എന്റെ ശരീരമാകെ  മറ്റൊരു അവസ്ഥയിലെത്തിയിരിക്കുന്നു. എനിക്ക് ബെഡിലൊക്കെ സ്പർശിക്കാൻ സാധിക്കുന്നുണ്ട്. . എന്റെ ആരോഗ്യം കുറച്ചൊക്കെ ക്ഷയിച്ചിരിക്കുന്നു. . കഴിഞ്ഞതൊക്കെ സ്വപ്നമോ യഥാർത്ഥ്യമോ എന്നു പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ. പതിയെ ബഡ്ഡിൽ എണീറ്റിരിക്കാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല ...... " അപ്പൊ എന്റെ ശരീരവും ആത്മാവും ഒന്നായോ ?" ഞാൻ സ്വയം ചോദിച്ചു. റൂമിന്റെ ഡോറ് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി . കയറി വന്നയാളെ കണ്ട് ഞാൻ ഒന്ന് പതറി. "ഏട്ടൻ ......" . " അച്ഛാ  ...... അമ്മേ..... ഒന്ന് ഓടി വാ...'' ആരതി അത് വിളിച്ച് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് ഓടിവന്നു. എന്റെ മുഖം അവളുടെ കൈകൾ കൊണ്ട് കോരിയെടുത്തു .... "ഏട്ടാ......... " അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ വിളിച്ചു. "ആരതി .... താൻ ഇവിടെ .... എങ്ങനെ ? " എന്റെ കണ്ണുകളെ വിശ്വസികാനാകാതെ ഞാൻ ചോദിച്ചു ...  ഞാൻ അത് പറഞ്ഞു തീർന്നതും പപ്പയും അമ്മയും നീനുവും റൂമിലേക്ക് ഓടിയെത്തി

💬 Comments

View all comments