Chapter Title : ??കാലം കരുതിവച്ച പ്രണയം 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
നീ കരയാതെ .... ആരതിയുടെ കല്യാണം ഉറപ്പിച്ചു ...... അടുത്ത ആഴ്ചയാണ് അവളുടെ കല്യാണം. ചുരുക്കി പറഞ്ഞാൽ അവൾ എന്നെ മറന്നു. വർഷങ്ങൾ കാത്തിരുന്ന ഞാൻ വിഢി "
ഞാനിത്രയും നീനുവിന്റോടെ പറഞ്ഞപ്പോൾ നീനു ഞെട്ടി എന്നെ നോക്കി.
" ആരതി ചേച്ചി കല്യാണത്തിന് സമ്മതിച്ചോ ?"
" മമ് ..... അതു മാത്രമല്ല ഇന്നലെ അവൾ എന്നോട് അവളുടെ വീട്ടിൽ നിന്ന് ഇറങ്ങി പോകാനും പറഞ്ഞു. ഇതിൽ കൂടുതൽ കാരണം വേണോ നീനു എനിക്ക് കുടിക്കാൻ......''
ഇത്രയും പറഞ്ഞ് ഞാൻ നീനുവിന്റെ തോളിൽ ചാരി ഇരുന്ന് പൊട്ടി കരഞ്ഞു.
"ചേട്ടാ കരയാതെ ..... നടന്നത് നടന്നു കഴിഞ്ഞതൊക്കെ ഇനി മറക്കാൻ ശ്രമിച്ചാൽ മതി അതോർത്ത് ഇനി ദു:ഖിച്ചിട്ട് പ്രയോജനമില്ല. പക്ഷെ എന്റെ മനസ്സ് പറയുന്നു മറ്റെന്തക്കയോ നടക്കാൻ പോകുന്നു എന്ന്"
നീനു എന്തൊക്കെയോ പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.കുറച്ച് കഴിഞ്ഞ് അവൾ റൂമിന് പുറത്തേക്ക് പോയി..... ഞാൻ താഴേക്ക് ചെന്നപ്പോൾ പപ്പയും അമ്മയും ഹാളിൽ ഉണ്ടായിരുന്നു.
"എടാ കഴിഞ്ഞത് മറന്ന് കള അതോർത്ത് നീ കുടിച്ച് നശിക്കുന്നത് കാണാൻ ഈ അമ്മയ്ക്ക് കഴിയില്ല...".
എന്നെ കണ്ടപാടെ കരഞ്ഞു കൊണ്ട് അമ്മ പറഞ്ഞു. പപ്പയോടും അമ്മയോടും നീനു കാര്യങ്ങൾ ഒക്കെ പറഞ്ഞു എന്ന് എനിക്ക് മനസ്സിലായി . അമ്മ പറഞ്ഞതിന് മറുപടി പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു..... പപ്പ ഒന്നും എന്നോട് സംസാരിച്ചില്ല. എന്റെ അവസ്ഥയിൽ സങ്കടപെട്ട് ഇരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി.
റൂമിൽ ഇരുന്നപ്പോൾ ഇന്നലത്തെ കാര്യങ്ങൾ ഓർമ്മയിലേക്ക് വന്നു. പെട്ടെന്നാണ് അരുൺ ഡോറ് തുറന്ന്
💬 Comments
View all comments