Chapter Title : കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ]
പൊടിപിടിച്ചു തിളക്കം മാഞ്ഞുപോയ തറയിൽ പതിയുന്ന ഓരോ കാൽവെപ്പുകളുടെയും ശബ്ദം ആ വലിയ വീടിന്റെ അകത്തളങ്ങളിലെ വിജനതയിൽ ചുവരിൽ തട്ടി പ്രതിധ്വനിച്ചു.
ഒരു പഴകി ദ്രവിച്ച പ്രേത ഭവനത്തിൽ പ്രവേശിച്ചത് പോലെ അവർക്ക് തോന്നി.
വലതു വശത്തേക്ക് നടന്ന് നീണ്ട ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങി, ഇടനാഴിയുടെ അവസാനം വാതിൽ പാതി ചാരിയ ഒരു മുറിയിലേക്ക് പ്രവേശിച്ചു.
സരസുവിന്റെ മരണ മുറി.
!
തന്റെ ജീവിതത്തിലെ ആദ്യ പുരുഷ സംഗമത്തിൽ ഭീകരമായി വേട്ടയാടപ്പെട്ടു തലപിളർന്നു തലച്ചോറ് ചിതറി മരിച്ചുപോയ പാവം സരസു അന്ത്യശ്വാസം വലിച്ച മുറി.
മരണത്തിലേക്ക് പതിയെ സഞ്ചരിക്കുമ്പോഴും തന്റെ തൊണ്ടക്കുഴിയിലേക്ക് ആഞ്ഞു ചവുട്ടുന്ന വാടുക്കാരാണവർ എന്ന അസുരനെ അവൾ പാതികൂമ്പിയ കണ്ണുകളിലൂടെ നോക്കിക്കണ്ട മുറി.
ഒരുവേള അവൾ പ്രേതമായി വന്നിട്ട് വാസുകാരണവരെ രണ്ടായി പിളർന്നിരുന്നെങ്കിൽ എന്നുപോലും വാഹിദിനു തോന്നിപ്പോയിരുന്നു.
കിഷോർ മുറിയിലേക്ക് ലൈറ്റ് നീട്ടിയടിച്ചപ്പോൾ കണ്ടു, വലിയ കട്ടിലിന്റെ കാലിൽ കൈകൾ കൂട്ടി വരിഞ്ഞു കെട്ടിയ നിലയിൽ ഒരാൾ മുന്നോട്ട് കുനിഞ്ഞു വളഞ്ഞിരിക്കുന്നു.
തല തളർന്നു താഴേക്ക് തൂങ്ങിക്കിടപ്പുണ്ട്.
കിഷോർ അയാളുടെ മുന്നിൽ ചെന്ന് മുട്ടുമടക്കി ഇരുന്നു.
ആതിര തന്റെ കൈയിലെ പാക്കറ്റ് കട്ടിലിൽ വച്ചിട്ട് അതിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം പുറത്തേക്കെടുത്തു കിഷോറിന്റെ കൈയിൽ കൊടുത്തു.
കിഷോർ കൈയിൽ കുറച്ചു വെള്ളം ഒഴിച്ച് അയാളുടെ മുഖത്തേക്ക് കുടഞ്ഞപ്പോൾ അയാൾ നേർത്ത ഞരക്കത്തോടെ, തളർന്ന കണ്ണുകൾ തുറന്നിട്ട് തല വളരെ പണിപ്പെട്ട് ഉയർത്തി അവരെ നോക്കി.
"വെള്ളം.
.
"!
അയാൾ കഴിഞ്ഞ രാപ്പകലുകളിലെ പട്ടിണി കാരണം നന്നായി തളർന്നിരുന്നു.
നാവു കുഴഞ്ഞു അക്ഷരങ്ങൾ
💬 Comments
View all comments