0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1689

: അച്ഛാ ഞാൻ പറഞ്ഞോട്ടെ
അച്ഛൻ : ഇത്ര നേരം വാദിച്ചത് പിന്നേ ആരാ ഞാനോ 😂
ഞാൻ : ആദ്യത്തെ കാര്യം ഇത് ഇങ്ങോട്ട് വന്നതാ അല്ലാതെ അച്ഛനോ അമ്മയോ ആരും അയ്യോ എന്റെ മോളെ എടുക്കണേ അവളെ കൈ വിടല്ലേ പറഞ്ഞ് അങ്ങോട്ട് പോയതല്ല, പിന്നേ ഞാൻ ഇപ്പഴും പറയുന്നു അവര് നമക്ക് അറിയാത്ത ആൾക്കാരല്ല അങ്ങനെ ആണെങ്കി തന്നേ നാളെ വേറെ ആരായാലും നമക്ക് അവരെ കണ്ട് പെരുമാറുന്നത് അതേ പോലെ നാട്ട്കാര് പറയുന്നത് മാത്രെ അറിയൂ ആരേം ചൂന്ന് നോക്കാൻ പറ്റില്ല അതോണ്ട് ഇതില് ഒന്നും വേറെ നോക്കാൻ ഇല്ല അതേ പോലെ സ്വത്ത് വച്ചാലേ ഒപ്പം ഒപ്പം ആവൂ എന്നാണെങ്കി എന്റെ share ഞാൻ അവക്ക് കൊടുക്കാ
അമ്മ : ടാ
ഞാൻ : അമ്മ ചുമ്മാ ഇരി അമ്മാ, ഞാൻ തയാറാ അച്ഛന് എന്തെങ്കിലും എനിക്ക് തരാൻ plan ഇണ്ടെങ്കി അവക്ക് അത് കൊടുത്തോ... എനിക്ക് ഒരു എതിർപ്പും ഇല്ല
എല്ലാരും silent ആയി ഇരുന്നു ഒരു സെക്കന്റ്‌
ഞാൻ : പിന്നെ എല്ലാത്തിനും മേലെ ഇവക്ക് ഒരു ഇഷ്ട്ടം ഇണ്ട് അവക്ക് അവനെ ഇഷ്ട്ടാ എന്താ പവി
പവി : ഏഹ് 😨😐
ഞാൻ : പറയാൻ
എല്ലാരും അവളെ നോക്കി
പവി : അച്ഛൻ ആരേ പറയുന്നോ അത് മതി 😐
ഞാൻ : ഇങ്ങനെ പറഞ്ഞിട്ടാ ഇത്ര ഒക്കെ ആയത് മര്യാദക്ക് വല്ലതും ഇണ്ടെങ്കി പറഞ്ഞോ
പവി : 😡 അത് 🙂 അതന്നെ അച്ഛനും അമ്മക്കും എല്ലാർക്കും ഇഷ്ട്ടം ഇണ്ടെങ്കി എനിക്ക് ഓക്കേ ആണ് അല്ലെങ്കി വേണ്ടാ 🙂
ഞാൻ : എന്നാ ശെരി അവര് നമക്ക് പറ്റാത്ത ആൾക്കാരാ വേണ്ടാ വിട്ടേക്ക് നീ പൊക്കോ
അച്ഛൻ : ടാ ടാ ടാ മതി മതി അവന്റെ ഒരു നാടകം, ദേ ഭാഗ്യ ഈ പെണ്ണ് തൊലഞ്ഞത് ഇവൻ ഈ വീട്ടി വന്ന് കേറിയ ശേഷം ആണ് 😂
അമ്മ : തെമ്മാടി പോ

💬 Comments

View all comments