0%

Chapter Title : കാന്താരി 16 [Doli]

Author : kkstories Read All Parts 1690

രണ്ടും 😡
അച്ഛൻ : നിക്ക് നിക്ക്, അപ്പൊ ഭൂരിപക്ഷം നോക്കി ഒരു കാര്യം പറയാ
അമ്മ : അയിന് ആരൊക്കെ അനുകൂലിച്ചു
അച്ഛൻ : ആഹ് പറ
ഞാൻ : ഞാൻ support ആണ് 😁
അച്ഛൻ : നീ ആണ് ഇപ്പൊ വേണ്ടാ പറഞ്ഞെ രാമാ😡
ചെറി : അത് മുഴുവൻ acting 😏
ഇച്ചു : എനിക്ക് ഓക്കേ ആണ് അവൾടെ ഇഷ്ട്ടാ എന്റേം...
ചെറി : എന്നാ ഞാനും
ഞാൻ : അമ്മക്കോ
അമ്മ : മോള് പറ
പപ്പ : അയ്യോ എനിക്ക് എതിർപ്പേ ഇല്ല ഞാൻ ചേട്ടത്തി എന്നൊരു നെലക്ക് കാര്യം പറഞ്ഞു
അമ്മ : ആഹ് അത്രെ ഉള്ളു
പപ്പ : ഉം 🙂 👀
അമ്മ : ഉം
ചെറി : ഏട്ടൻ പറ
അച്ഛൻ : അല്ല 😨, എനിക്ക് അങ്ങനെ, ആഹ് ഭൂരിപക്ഷം പറഞ്ഞ സ്ഥിതിക്ക് നമ്മക്ക് എന്ത് വെല 😏
അമ്മ : അങ്ങനെ അല്ല,പറ... നിങ്ങള് പറ
പപ്പ : അതേ അച്ഛന്റെ അഭിപ്രായം പറ അച്ഛാ
അച്ഛൻ : ഒന്നൂല്ല എല്ലാർക്കും അങ്ങനെ ആണ് ഇഷ്ട്ടം എങ്കി അത് നടക്കട്ടെ ഏഹ്...
ചെറി തപ്പ് കൊട്ടാൻ തൊടങ്ങി...
അച്ഛൻ കൈ കാട്ടി നിർത്തിച്ചു
അമ്മ : ഏഹ് 😃
അച്ഛൻ : ഇനി പറയാൻ പോണ കാര്യം ആണ് എനിക്ക് നിങ്ങടെ ഒക്കെ കൃത്യം ആയുള്ള അഭിപ്രായം അറിയണ്ടത്
ചെറി : ഇനി എന്താ ഏട്ടാ
അച്ഛൻ : സംഭവം ഒന്നൂല്ല അങ്ങനെ നമക്ക് ബുദ്ധിമുട്ട് ഇല്ല ഈ ബന്ധത്തില് എങ്കില്
അമ്മ : ആഹ് 👀
അച്ഛൻ : അവർക്ക് എത്രയും പെട്ടെന്ന് ഒരു engagement പോലെ ഒന്ന് നടത്തിയാ കൊള്ളാന്ന്
അമ്മ : ഹേ 😨
അമ്മ ഞെട്ടലോടെ അച്ഛനെ നോക്കി
എല്ലാരും അങ്ങനെ തന്നേ ആയിരുന്നു
എനിക്കും വല്ലാത്ത ഒരു പെരിപ്പ് പോലെ തോന്നി
പപ്പ ഞെട്ടി തരിച്ചു...അവളൊന്ന് തല എടുപ്പ് കാട്ടിയ പോലെ തോന്നി

💬 Comments

View all comments