Chapter Title : കാന്താരി 16 [Doli]
ഓ പിന്നേ
അച്ഛൻ : ഏയ് ഏയ്...
പവി : ടാ സുന്ദരൻ വിളിക്കുന്നു
അവള് അവൾടെ ഫോൺ എനിക്ക് തന്നു
ഞാൻ : പറ ടാ
ഞാൻ ഫോൺ സ്പീക്കർ ഇട്ടു...
സുന്ദരൻ : ഒന്നൂല്ല എവടെ എത്തി
ഞാൻ : engagement engagement 😁
സുന്ദരൻ : timing തെറ്റില്ല അപ്പൊ... ഒന്നൂല്ല പവിക്ക് കല്യാണ ആലോചന വല്ലതും വന്നോ ഇന്ന്
ഞാൻ : ഏഹ്
സുന്ദരൻ : വന്നോ ഇല്ലേ...
ഞാൻ : അത് ഏതോ കോളേജിലെ കുട്ടിടെ ഏട്ടൻ
സുന്ദരൻ : ഇവടെ ആ ചെക്കൻ വല്യച്ഛനും വല്യമ്മക്കും നിങ്ങക്കൊന്നും അവനെ ഇഷ്ട്ടം ആയില്ലാന്ന് അങ്കിൾ പറഞ്ഞത് കേട്ട് കരയാൻ തൊടങ്ങി
ഞാൻ : ഏയ് ഇല്ല അങ്ങനെ ഒന്നൂല്ല
സുന്ദരൻ : ഉം, ടാ പൊട്ടാ 😂
ഞാൻ : ന്താ അവടെ
സുന്ദരൻ : ഞാൻ ടെറസിന്ന് ചാടും പറഞ്ഞ് പോയിണ്ട് ഞാൻ വിളിക്കാ നീ വച്ചോ...
പപ്പ : 😖👀🥹 😡
ഞാൻ : എന്താ
പപ്പ : കണ്ണില് പൊടി പോയി കുത്തി
അമ്മ : ഊതി തരട്ടെ മുത്തേ
പപ്പ : വേണ്ടമ്മാ... 😊
ഞാൻ : കണ്ടോ എന്ത് കഷ്ട്ടാ... അത് ഒരു പൊട്ടൻ ചെക്കനാ
അമ്മ : വല്ലതും ചെയ്യോ ഇനി
ഞാൻ : പിന്നെ അതിനുള്ള ബുദ്ധി ഒന്നൂല്ല അവന് 😂, ഇണ്ടെങ്കി ഇതിന് വേണ്ടി കരയോ
ചെറി : 😂 സത്യം
ഞാൻ : അച്ഛാ
അച്ഛൻ : ആഹ്
ഞാൻ : അച്ഛൻ ഇത്തിരി soft ആയിട്ട് അങ്കിൾനെ വിളിച്ച് പറഞ്ഞാ നന്നായിരിക്കും
അച്ഛൻ : ഉം
അമ്മ : അതാ നമക്ക് അത് നടത്താ പക്ഷെ ഇപ്പൊ വേണ്ടാ പറയാം
ചെറി : നേരിട്ട് പോയി പറയുന്നതാണോ നല്ലത്
അമ്മ : അതേ
പപ്പ : അതൊക്കെ വേണോ ഒരുപാട് താണ് പോണ പോലെ ആവോ
ചെറി : വേണ്ടാ എന്നാ ഫോണില് മതി...മരുമോൾക്ക് ഇഷ്ട്ടില്ലെങ്കി വേണ്ടാ
💬 Comments
View all comments