Chapter Title : കാന്താരി 3 [Doli]
ഞാൻ ഒന്ന് നിന്നു
പപ്പ : നമ്മക്ക് ബൈക്കിന് പോവാ ?...
അത് ന്യായം...
ഞാൻ താഴേക്ക് നടന്നു....
അവളും കൂടെ എറങ്ങാൻ ഞാൻ കാത്ത് നിന്നു...
പപ്പ എറങ്ങി വന്നതും ഞാൻ ഡോർ ലോക്ക് ചെയ്ത് ഞാൻ ബൈക്ക് എടുത്തു...
താങ്ക്സ്.... ഞാൻ തിരിഞ്ഞ് നോക്കി പറഞ്ഞു...
എന്തിനാ എന്ന പോലെ പപ്പ എന്നെ നോക്കി
ഞാൻ അവൾടെ കാറിന്റെ നേരെ നോക്കി
പപ്പ ഒന്ന് ചിരിച്ച് തല ആട്ടി...
പെട്ടെന്ന് പപ്പ എന്റെ തോളിൽ കൈ വച്ചു...
താഴെ ഗ്രാബ് ഹാൻഡിൽ കാണും പറയാൻ പോയതും
പെട്ടെന്നാ ഞാൻ ഓർത്തത് ഇതിന് അതും ഇല്ലല്ലോ...
ഇനി പണ്ടാരത്തെ കൊണ്ട് തള്ളി ഇട്ടു എന്നൊരു ഇത് വേണ്ട...
ഇവളെ നമ്പാൻ പറ്റില്ല...മനപ്പൂർവം ചാടിട്ട് കൊല്ലാൻ നോക്കി എന്ന് വരെ പറയും...?
ശ്രീജയടെ വീടെത്തുമ്പോ ആളുകൾ ഒക്കെ വന്ന് തൊടങ്ങി....
ഞാൻ വണ്ടി ഒരൊരത്ത് നിർത്തി....
ഫോൺ എടുത്ത് നന്ദനെ വിളിച്ചപ്പോ നന്ദൻ പെറക്കിൽ ഒണ്ട് വരാൻ പറഞ്ഞു...
ഞാൻ പിന്നിലേക്ക് നടന്നതും ഇതും എന്റെ പിന്നാലെ കൂടി...
അവടെ അച്ചു അമർ രണ്ടും വെളിയിൽ നിന്ന് സംസാരം ആണ്....
ഞാൻ അവർടെ അടുത്ത് പോയി....
ഞാൻ : ഓന്ത് എവടെ മൈരേ...
അമർ : നിന്റെ കാര്യം തന്നെ പറഞ്ഞോണ്ട് നിന്നത്...
ഞാൻ : ഏഹ്
അമർ : നിന്റെ മറവി തന്നെ അണ്ടി തലയാ...
ഞാൻ : മറവിയാ എന്ത് ടാ നീ പറയണേ
അച്ചു : എങ്കി പറ ഞാൻ ആരാ
ഞാൻ : നീ കിർമ്മസ് അപ്പൂപ്പൻ ഇവൻ വാമകൻ ചെ വാമനൻ...
അമർ : ?
അച്ചു : നീ പറ ടാ
ഞാൻ : നീ അച്ചു ശെരിയായ ജോക്കർ
അച്ചു : എന്റെ വേറെ പേര് ഞാൻ : കോഴി
അമർ : അഹഹഹഹ... ???
ഞാൻ : ?
അച്ചു : ശെരിക്കുള്ള പേര് ടാ മൂദേവി
ഞാൻ : അത് മറ്റേത്
അച്ചു : ഏത്
💬 Comments
View all comments