Chapter Title : കാന്താരി 3 [Doli]
ആലോചിച്ച് പപ്പ കെടന്നു....
സമയം ഒരുപാട് പോയി....
വെള്ള ദാഹം കാരണം താഴെക്ക് പോവാൻ ഡോർ തൊറന്നതും ഡോറിന്റെ ഫ്രണ്ടിൽ ഒരു ചെയറും അതില് ഒരു കവറും....
ഞാൻ താഴെ ടീവി കണ്ട് കെടക്കായിരുന്നു.... അപ്പൊ അവള് എറങ്ങി വരുന്നത് കണ്ടു.. കൈയ്യിൽ കവർ ഒണ്ട്...
ഞാൻ ഒന്ന് നോക്കി എന്നിട്ട് ടീവിയിലേക്ക് നോക്കി...
പപ്പ : ലാസ്റ്റ് ആയി ചോദിക്കാ അവനോട് മാപ്പ് പറയാൻ പറ്റോ...
ഞാൻ അവളെ ഒന്ന് നോക്കി....എന്നിട്ട് എണീറ്റ് ടീവി ഓഫാക്കി മേലേക്ക് നടന്നു....
പപ്പ : ശിവ പ്ലീസ് ശിവ അവന് സങ്കടാവും... നിന്റെ അനിയത്തി പറയണ കള്ളം കേട്ട് നീ തുള്ളല്ലേ
ഓ അപ്പൊ നിനക്ക് നിന്റെ അനിയൻ വലുത്... എന്റെ അനിയത്തി മോശം... ബെസ്റ്റ്... ഞാൻ തിരിഞ്ഞ് നോക്കി പറഞ്ഞു...
പപ്പ : എനിക്കിത് വേണ്ട
ഞാൻ : നിർബന്ധം ഇല്ല ഇങ്ങ് തന്നോ... അടികൂടി തളർന്നതല്ലേ എന്നും വച്ച് വാങ്ങിയതാ... വേണേ കഴി അല്ലെങ്കി... എന്നോടുള്ള ദേഷ്യം ഫുഡിനോട് കാണിക്കല്ലേ....
പപ്പ : പോടാ.... നീ വെറും മൃഗാ
ഞാൻ : അതെ അതെ ?അതെ അതേ....????
ഞാൻ സ്റ്റെപ്പ് കേറുന്നതിന്റെ എടക്ക് തല ആട്ടി...കളിയാക്കി....
കാലത്ത് ഞാൻ എണീക്കുമ്പോ ഒരുപാട് ടൈം ആയി....
പല്ല് തേക്കുന്നതിന്റെ എടക്കാ ഞാൻ അത് ഓർത്തത്.... സുന്ദരന്റെ കൂടെ പോവാനുള്ള കാര്യം...
അവനെ വിളിച്ചപ്പോ വേറെ ആളെ വിട്ടെന്നും ഈ ട്രിപ്പ് പോണില്ല എന്നും പറഞ്ഞു...
നിനക്ക് കണ്ടവനെ വിടുന്നതിന് പകരം എന്നെ അയച്ചാ പോരെ മൈരേ എന്നും പറഞ്ഞ് അവന്റെ തന്തക്കും പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി....
ഫ്രഷ് ആയി അമ്മേ ചായന്നും പറഞ്ഞ് താഴേക്ക് പോവുമ്പോ പണ്ടാരം ഇരുന്ന് കട്ടൻ കുടിക്കുന്നു...
അമ്മ ഇല്ലെന്ന കാര്യം ഞാൻ അപ്പഴാ ഓർത്തത്...
ഞാൻ സിമ്പിൾ ആയി എറങ്ങി...
എറങ്ങുന്ന വഴിക്ക് ഞങ്ങള് പരസ്പ്പരം ഒന്ന് ലുക്കിട്ടു...
അവളെ കാണുമ്പോ ഇന്ദ്രൻ പറഞ്ഞതും പിന്നെ അവൾടെ അണ്ടി തലയൻ അനിയന്റെ മരമോന്തേം മാത്രെ ഓർമ്മ ഉള്ളു... ഞാൻ ബൈക്കിന്റെ കീ
💬 Comments
View all comments