Chapter Title : കാന്താരി 3 [Doli]
നേരം ഊരി വച്ചോ എന്ന് ഓർമ ഇല്ല....
ഞാൻ : പോട്ടെ പോട്ടെ ഞാൻ ഒന്ന് തപ്പട്ടെ... നീ ചെറിടെ റൂമി പോ.. ടാ കൂപ്പ്ട്ട് പോ....
പവി : ചേട്ടാ ഞാൻ വേണം പറഞ്ഞല്ല...
ഞാൻ : സത്യം പറ പണയം വച്ച് പുട്ടടിച്ചാ...
പവി : ?....
ഞാൻ ഫോൺ എടുത്ത് യൂട്യൂബ് എടുത്തു....How to find lost chain... എന്ന് പറഞ്ഞു...
ഏത് നേരത്താണോ വാങ്ങാൻ തോന്നിയത്....പവി എന്നെ നോക്കി കണ്ണ് തൊടച്ച്... പറഞ്ഞു.....
അവളെന്നെ നോക്കി കൊണ്ട് എറങ്ങി പോയി....
ഞാൻ അവള് പോയതും നേരെ എന്റെ റൂമിലേക്ക് ഓടി....
താഴെ അമ്മ ടേബിളിൽ ഇരുന്ന് തലയിൽ കൈ വച്ച് തേങ്ങി
ചെറിയമ്മ : പോട്ടെ ചേച്ചി വേണം പറഞ്ഞല്ലോ
അമ്മ : എന്താ ഇന്ദു നീ പറയണേ എത്ര രൂപടെ സാനാ ഒന്നര പവൻ മിനിമം കാണും.... പവന്റെ വെല അറിയില്ലേ....
അമ്മ നെഞ്ചിൽ കൈ വച്ച് പറഞ്ഞു....
പപ്പ : ?
എന്താടാ തപ്പിയോ...
ചെറിടെ ശബ്ദം അവടെ ഉള്ള എല്ലാർക്കും ഒരു ഇതായി...
ഞാൻ സ്റ്റെപ്പ് എറങ്ങി ചീറി വരുന്നത് എല്ലാരും കണ്ടു....
ഞാൻ : പവി പവി.... ഇങ്ങോട്ട് വാ....
പവിയും അച്ചുകുട്ടനും കൂടെ സ്റ്റെപ് എറങ്ങി വന്നു...
ഞാൻ : ഇതാണോ നിങ്ങടെ മഞ്ഞ മാല ?....
ഞാൻ കൈ കൂമ്പിളിൽ ഒളുപ്പിച്ച മാല കാണിച്ച് കൊടുത്തു....
അമ്മ എണീറ്റ് എന്റെ നേരെ ഓടി വന്നു...
അമ്മ : അതെ ഇതന്നെ എവടെന്ന് കിട്ടി മോനെ ഇത്....
ഞാൻ : എവടെ നിന്നോ കിട്ടട്ടെ... പവി മോനെ നീ ഇനി ഇത് ഇടണ്ട നീ നിന്റെ പഴയ ഫാൻസി തന്നെ ഇട്ടോ....
പവി എന്നെ കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി...
അമ്മ : രാമു അത്...
ഞാൻ : ഒന്നും പറയണ്ടമ്മ ഇവളെക്കാളും വലുത് അമ്മക്ക് ഈ മാല ആണേന്ന് ഞാൻ വിചാരിച്ചില്ല...അവൾടെ ബാഗിന്റെ ഹുക്കില് ലോക്ക് ആയി കെടക്കാ മാല.... അതൊന്നും നോക്കാൻ സമയം ഇല്ല
💬 Comments
View all comments