Chapter Title : കാന്താരി 3 [Doli]
ചേട്ടൻ പറഞ്ഞത് കാര്യമാണോ എന്നാ ഞാൻ ചോദിച്ചത് പറ പവി...
ഞാൻ : അതെ പറ പവി ഞാൻ ഒണ്ട് പറഞ്ഞോ
അമ്മ എന്റെ മുതുകത്ത് ആഞ് ഒരെണ്ണം തന്നു....
അമ്മ : നീ വന്ന ശേഷാ ഈ പെണ്ണ് തുള്ളാൻ തൊടങ്ങിയത്... അനിയത്തിമാരെ അടക്കി വളർത്തണം അങ്ങനെ ആണ് ചേട്ടന്മാര് ചെയ്യണ്ടത്... അല്ലാതെ തലയിൽ കേറ്റി വക്കാൻ പാടില്ല...
അമ്മക്ക് വട്ടാണോ മ്മാ ഒരുത്തനെ സ്നേഹിക്കാനും നിങ്ങടെ സമ്മതം വേണോ....
അമ്മ : എന്റെ മോള് അങ്ങനെ ചെയ്യില്ല ഇത് നീ പറയുന്ന കള്ള നൊണയാ
അമ്മ ഓടി പോയി പവിടെ മുഖം കൈയ്യിൽ എടുത്തു പറ പവി എന്താ കാര്യം ചേട്ടൻ പറഞ്ഞത് സത്യാണോ
പവി : അമ്മാ... അത്
പവി പറയാൻ ഞാൻ അവളെ ഫുൾ സപ്പോട്ട് ചെയ്തു....
പവി : ഇല്ല എനിക്ക് ആരേം ഇഷ്ട്ടം അല്ല...എനിക്ക് ഇപ്പൊ കല്യാണം വേണ്ട
പവി കരഞ്ഞോണ്ട് മേലേക്ക് ഓടി...
എന്റെ നെഞ്ചിൽ ആണി അടിച്ചവൾ കേറി പോയി
അച്ഛൻ ഫയറായി എന്റെ നേരെ വന്നു....
അച്ഛൻ കൈ വീശി എങ്കിലും അതിന് മുന്നേ പവി പോയത് നോക്കി നിന്ന എന്നെ ചെറി പിടിച്ച് വലിച്ചു
മൊഖത്ത് കൊള്ളാൻ ഉള്ളത് മുതുകത്ത് കൊണ്ടു...
സ്വബോധം വീണ്ടെടുത്ത് ഞാൻ ചുറ്റും നോക്കി
ഇപ്പൊ ഞാൻ ഒരു കോമാളി ആണ് അവടെ നിക്കുന്ന എല്ലാരും കളി പൊളിഞ്ഞ കോമാളിയെ പോലെ ആണ് എന്നെ നോക്കുന്നത്
അച്ഛൻ മാത്രം കമ്മറ്റിക്കാരൻ....
അച്ഛൻ : ഈ തെണ്ടിയെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്... ഇത് പോലെ വല്ലതും എന്റെ മോളെ പറ്റി വെളിയി പോയി പറഞ്ഞാ തോലുരിച്ച് തൊങ്ങാൻ ഇടും നിന്നെ തന്തക്ക് നാണക്കേട് വരുത്താൻ ആയിട്ടൊരു ജമ്മം...
ഞാൻ : നിങ്ങള് പേടിപ്പിച്ചിട്ടാ എന്നോട് പവി പറഞ്ഞിട്ടുണ്ട് അവക്ക് ഒരു ഇഷ്ട്ടം ഉള്ള കാര്യം....ഞാൻ സമ്മതിക്കില്ല ഞാൻ വെളിയിലേക്ക് നടന്നു....
എങ്ങോട്ട് എങ്ങോട്ട് അച്ഛൻ എന്റെ കോളർ പിടിച്ച് സ്റ്റെയറിലേക്ക് തള്ളി...
അച്ഛൻ : കേറി പോവാൻ ഇനി നീ
💬 Comments
View all comments