Chapter Title : കാന്താരി 3 [Doli]
ഈ വീടിന്റെ പടി കടക്കില്ല അങ്ങനെ എങ്ങാനും വെളിയിൽ പോയാ പിന്നെ തിരിച്ച് വരണ്ട
ചെറി : അണ്ണാ
അച്ഛൻ : എന്ത് ടാ നിനക്ക് ഇഷ്ട്ടം ആയില്ലേ നീയും പോ...രണ്ടും കൂടെ അമ്പലപ്പറമ്പി പോയി തെണ്ടി ജീവിക്ക്....
ഞാൻ : എനിക്ക് ജീവൻ ഒണ്ടേ ഞാൻ ഇത് നടത്തില്ല....
മരം പോലെ നിന്ന ഞാൻ തറ നോക്കി പറഞ്ഞു...
അച്ഛൻ : ഇവനെ ഞാൻ....
അമ്മയും ചെറിയും കൂടെ അച്ഛനെ പിടിച്ച് നിർത്തി...
ചെറിയമ്മ എന്നെ പിടിച്ച് മേലേക്ക് വലിച്ചോണ്ട് വന്നു....
ഞാൻ : ചെറിയമ്മ എന്നെ വിട്
അച്ചു : ഡേയ് പെരിയപ്പ കൈയ്യാലേ ഒത വാങ്കി സാവപ്പോറേ ഇപ്പൊ...
ഞാൻ : ഇച്ചു അവക്ക് ഒരു ലവ്വർ ഒണ്ട് എനിക്ക് അറിയാ അങ്ങേരെ പേടിച്ച് പറയാത്തതാ...
പവി എന്റെ ഒച്ച കേട്ട് റൂം തൊറന്ന് വെളിയിലേക്ക് വന്നു...
രാമു... അവളോടി വന്ന് എന്നെ കെട്ടിപിടിക്കാൻ വന്നു
ഞാൻ പക്ഷെ അവളെ കൈ കാട്ടി നിക്കാൻ മാത്രം ആണ് പറഞ്ഞത്....
ചെറിയമ്മ : എന്താ വച്ചാ കാണിക്ക് വാ ടാ...
ചെറിയമ്മ അച്ചുനേം കൊണ്ട് എറങ്ങി പോയി
പവി : സോറി ടാ
ഞാൻ : വേണ്ട ഈ വീട്ടി എന്നെ സ്നേഹിക്കുന്ന ഒരാള് മാത്രെ ഉള്ളു എന്നാ ഞാൻ വിചാരിച്ചത് നീയും... ? വെരി ഗുഡ്....
പവി : സോറി ഡാ ഞാൻ പേടിച്ച് പോയി....
ഞാൻ : നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു സത്യം പറ ഞാൻ ഒണ്ട് കൂടെ എന്ന് കേട്ടോ നീ.... നീ സത്യം പറഞ്ഞിരുന്നെ നിനക്ക് വേണ്ടി മരിക്കാൻ ഞാൻ റെഡി ആയിരുന്നു... നിനക്ക് ആ നായിന്റെ മോനെ മതിയല്ലോ ശെരി കോങ്കോ....ഇത് എന്റെ അവസാനത്തെ വാക്കാ ഇനി ഞാൻ നിന്നോട് സംസാരിക്കില്ല.... നീയും എന്നോട് സംസാരിക്കാൻ വരണ്ട... പിന്നെ ആ പാവം കൂട്ടുനെ തേക്കും മുന്നേ മര്യാദക്ക് ഒരു ബൈ എങ്കിലും പറ എനിക്ക് കൂടെ ഇന്ദ്രുന്റെ മൊഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ വരുത്തല്ലേ നീ...
💬 Comments
View all comments