Chapter Title : കാന്താരി 3 [Doli]
ഞാൻ അനിയത്തിക്ക് വന്ന സൗഭാഗ്യം തട്ടി തെറുപ്പിക്കാൻ നോക്കിയ ചേട്ടൻ.... എല്ലാത്തിനും കാരണം ഞാനാ ഞാൻ പപ്പേ പ്രൊവോക്ക് ചെയ്യാൻ പാടില്ലായിരുന്നു...
പിന്നെ കണ്ണ് തൊറന്നത് താഴെ പാത്രം വീഴുന്ന ഒച്ച കേട്ടാ...
വെളുപ്പായി....
പെട്ടെന്ന് റിയാലിറ്റി അടിച്ചു ഞാൻ ഇന്നലെ ഒരുദിവസം എനിക്ക് ഒണ്ടായ നാണക്കേട് ഞാൻ കേട്ട കുത്ത് വാക്ക് എല്ലാം ഇങ്ങനെ ആലോചിച്ചു...
ഉം...
ഞാൻ ഒന്ന് തല തിരിച്ച് നോക്കി
പപ്പ എന്റെ അടുത്ത് കെടക്കുന്നു.... അവൾടെ ഒരു കൈ എന്റെ വയറ്റിയിലും തല തോളിലും ആണ്....
അത് കണ്ട് എനിക്ക് ദേഷ്യല്ല പ്രാന്താണ് വന്നത്....
ഞാൻ കൈ വലിച്ച് എണീറ്റു....
പപ്പ ഉരുണ്ട് ഷീറ്റിന്റെ വെളിയിലേക്ക് പോയി....
ഞെട്ടി എണീറ്റ് ബോധം ഇല്ലാത്ത പോലെ ചുറ്റും നോക്കി...
ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ ബാത്‌റൂമിലേക്ക് കേറി പോയി...
ബാത്‌റൂമിൽ വച്ച് കണ്ണാടി നോക്കി ഞാൻ ഒരു കാര്യം തീരുമാനിച്ചു...
ഞാൻ : ഇനി ഞാൻ ഒന്നിനും എടപെടില്ല... പവിക്ക് വേണേ കല്യാണം മൊടക്കാം.... അല്ലെങ്കി അവനെ കെട്ടി എന്തോ ചെയ്യട്ടെ....
ഞാൻ ബാത്‌റൂമിൽ നിന്ന് വന്ന് ബെഡിൽ കേറി ഇരുന്നു...
ഞാൻ താഴോട്ട് പോയില്ല....
സമയം പൊക്കൊണ്ടേ ഇരുന്നു...
പപ്പ വന്ന് കഴിക്കാൻ വിളിച്ചു....
ഞാൻ ഒന്നും പറഞ്ഞില്ല അവള് പോയി അമ്മ വന്നു...
അമ്മ : ശിവ കഴിക്കാൻ വാ മോനെ
ഞാൻ അമ്മേ നോക്കി പുച്ഛിച്ച് തള്ളി
അമ്മ : വാ മോനെ വാ കഴിക്കാ വാ പതിനൊന്ന് മണി ആയി...
ഞാൻ : എനിക്ക് വേണ്ട
അമ്മ : എന്താ വേണ്ടാത്തെ
ഞാൻ : വേണ്ട അതന്നെ
അമ്മ : വാ വേഷക്കെട്ട് കാട്ടാതെ
ഞാൻ : അത് ഇന്നലെ ആന ഊട്ടിന് പോയി ഒരാനാ വന്നില്ല അപ്പോ ആ ആനടെ ചോറ് ഞാനാ തിന്നേ...
അമ്മ : ? നല്ല കോമഡി വാ വാ
ഞാൻ : ഒന്ന് പോവോ... നിങ്ങടെ ഭർത്താവ് പറഞ്ഞത് കേട്ട് വെളിയിലോട്ട് പോവുന്നില്ല ഇവടെ ചുരുണ്ടു കൂടി ഇരുന്നോളാ....
💬 Comments
View all comments