Chapter Title : കാന്താരി 8 [Doli]
എന്നോട് ഇത്തിരി ദയ ഇണ്ടേ എന്നെ ഇവടന്ന് രക്ഷിക്ക് പ്ലീസ്...
അവളെന്റെ നേരെ കെഞ്ചി ചോദിച്ചു
ഒരു പക്ഷെ എന്റെ ഉൾമനസ്സ് അത് തന്നെ ആണ് ആഗ്രഹിച്ചത്...
ഒരുപാട് നേരം ഞാൻ അവടെ ഇരുന്നു അവളും...എടക്ക് സിദ്ധു വരും അതേ പോലെ ഒരു വട്ടം അമ്പു എന്തോ തപ്പി വന്നു...
കൊറച്ച് കഴിഞ്ഞ് ഞാൻ മെല്ലെ എറങ്ങി പോയി ഇങ്ങനെ വഴി വല്ലതും നോക്കിയപ്പോ അച്ചുനേ കണ്ടു
അച്ചു : ഏഹ്
ഞാൻ : ഒരു സഹായം ചെയ്യോ
അച്ചു : പറ ടാ
ഞാൻ : കാറിന്റെ കീ തരോ
അച്ചു : ഏഹ് എന്താ കാര്യം
ഞാൻ : ടാ അവളെ ഒന്ന് കൊണ്ടാക്കാൻ ആണ്
അച്ചു : എന്താടാ ഇന്ദ്രൻ പറഞ്ഞതല്ലേ
ഞാൻ : അതല്ല ടാ അവള് ഇവടെ ഒള്ളത് ആർക്കും അത്രക്ക് ഇഷ്ട്ടം ആവില്ല അതോണ്ടാ... എന്റെ കാർ കീ ചെറിടെ കൈയ്യിലാ ചെറി ആണേ അവടെ എല്ലാർടെം എടയിലാ ഈ ടൈമില് വണ്ടി ചോദിച്ചാ എല്ലാരും അറിയും, നീ ഇത് വച്ചോ ചെറിയച്ഛന്റെ bm ന്റെ കീയാ അമ്പലത്തില് പോയപ്പോ ഞാനാ അത് കൊണ്ടോന്നത് ഇത് നീ അവന്റെ അല്ലേ സിദ്ധുന്റെ കൈയ്യി കൊടുക്ക്
അച്ചു : ഒന്ന് പോയെടാ ഊളെ നീ എങ്ങും പോണ്ടാ
അവൻ എന്റെ കൈക്ക് കുത്തിട്ട് തിരിഞ്ഞ് റൂമിലേക്ക് കേറി പോയി
ഞാൻ : അച്ച്... ഊ നാശം പിടിക്കാൻ...
പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ വന്ന് വീണു
ഞാൻ തിരിഞ്ഞ്
💬 Comments
View all comments