0%

Chapter Title : കാന്താരി 8 [Doli]

Author : Kambikathakal Read All Parts 6K

മുന്നി നാറി പിന്നെ ഇന്ദ്രന്റെ അച്ഛന്റെ കാര്യം പറഞ്ഞ് ദാസമ്മാമ കൂടെ ഇപ്പൊ അച്ഛയോട് വല്യ അടുപ്പം ഇല്ല, പിന്നെ നിന്റെ ചെറിയച്ഛൻ കൂടെ ഈ കാര്യം പറഞ്ഞ് പൈസ തിരികെ വേണം പറഞ്ഞു അറിയാലോ അത്, 😂 ഇന്ദ്രൻ എന്നോട് പറഞ്ഞുട്ടാ നീ കളിക്കാൻ നിക്കണ്ട എന്റെ background അറിയാതെ ആണ് നീ എന്ന്....
ഞാൻ : പോട്ടെ ഒക്കെ ശെരി ആവും, പിന്നെ ഇന്ദ്രന്റെ അമ്മ പാവം ആയോണ്ടാ അല്ലേ നിങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയേനെ

പപ്പ : അല്ലേലും ഇനി ജീവിതം ഒക്കെ കണക്കാ

ഞാൻ : എന്താ നിനക്ക്, ഞാൻ ആന്റിയോട് പറഞ്ഞില്ലേ അതേ എനിക്ക് നിന്നോടും പറയാൻ ഉള്ളു ഹരി educational purpose ആയിട്ട് പോയി സത്യം പറഞ്ഞാ അതേ അവൻ ജീവിതം പഠിക്കാൻ ആയിട്ട് പോയി

പപ്പ തല പൊക്കി എന്നെ നോക്കി

ശെരിയാ... അവൻ അനുഭവിക്കണം, ഞാനും, പക്ഷെ പാവം അമ്മയും അച്ഛനും എന്ത് ചെയ്തിട്ടാ

പപ്പ എന്റെ നെഞ്ചിലേക്ക് തല അമർത്തി കരയാൻ തൊടങ്ങി...

ഞാൻ : ഏയ്‌, ഇല്ല അങ്ങനെ ഒന്നും ഇല്ല...

പപ്പ : ഇന്നലെ ഞാൻ നിന്നെ അടിച്ചില്ലേ അതാ എന്റെ ഏറ്റൂം വല്യ സങ്കടം, നീ എന്ത് ചെയ്തിട്ടാ ഞാൻ അനുഭവിക്കണം നിന്റെ ജീവിതം ഇങ്ങനെ കരി ആക്കിയതിന്... ഞാൻ ഇനിയും അനുഭവിക്കണം....

ഞാൻ അവളെ ചേർത്ത് പിടിച്ച് എന്റെ ജീവിതം കൺ മുന്നിൽ ഒലിച്ച് പോയത് നേരിൽ കണ്ടു... എന്റെ സന്തോഷം, ചിരി, സമാദാനം, ഇന്ദ്രന്റെ ജീവിതം

💬 Comments

View all comments