0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 14.8K

ഇങ്ങനെ തെണ്ടിത്തരം ചെയ്താൽ ഞാൻ അടിക്കുമെന്നു” കണ്ടക്ടറോട് കട്ടായം പറഞ്ഞപ്പോൾ. ബസ് ആനിമിഷം നിന്നു. കണ്ടക്ടർ ആ കിളവനെ പിടിച്ചു പുറത്തേക്കെറിഞ്ഞു. പക്ഷെ ടീച്ചറുടെ മുഖത്തേക്ക് നോക്കിയപ്പോളാണ് അവർ കരയുകയായിരുന്നു എന്ന് മനസിലായത്. എനിക്ക് നല്ല ദേഷ്യം വന്നു. എന്തായാലും ബസ് ഇറങ്ങട്ടെ എന്ന് വെയിറ്റ് ചെയ്തു. ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായത് കൊണ്ടാവാം ടീച്ചർ സാരിത്തുമ്പ് കൊണ്ട് മുഖം തുടക്കുന്നതും ഞാൻ കണ്ടു.

ടീച്ചറുടെ ബസ്റ്റോപ്പിൽ അവർ ഇറങ്ങിയപ്പോൾ ഞാനും കൂടെയിറങ്ങി. ടാർ ചെയ്യാത്ത മൺ റോഡിലൂടെ ഞാൻ കൂടെ നടന്നു. ഒന്ന് രണ്ടുപേര് കൂടെ ഉണ്ടായിരുന്നു. പരിചയമില്ലാത്തവർ ആണെങ്കിലും അവരുടെ മുന്നിൽ വെച്ച് അതെ കുറിച്ച് സംസാരിച്ചു ബഹളം ഉണ്ടാക്കാനുള്ള ബുദ്ധി ഞാൻ കാണിച്ചില്ല.

രണ്ടാളും നടന്നു ടീച്ചറുടെ വീടെത്തി. ടീച്ചർ ലോക്ക് ചെയ്ത ഡോർ തുറന്നപ്പോൾ ഞാനും ഉള്ളിലേക്ക് കയറി.

“എന്തിനാ കരഞ്ഞേ…ടീച്ചർ?? അവനിട്ട് ഒന്ന് പൊട്ടിക്കമായിരുന്നില്ലേ…”

ടീച്ചർ ഒന്നുമിണ്ടാതെ സോഫയിൽ തല താഴ്ത്തിയിരുന്നു. ടീച്ചറുടെ ഹാൻഡ് ബാഗ് സോഫയിൽ നിന്നും താഴേക്ക് വീണുപോയി. ഞാൻ കോർണറിൽ വെച്ചിരുന്ന ഫ്രിഡ്ജ് തുറന്നു അതിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു തുറന്നു ഞാനിച്ചിരി കുടിച്ചു. എന്നിട്ട് ടീച്ചറുടെ അടുത്തിരുന്നു ഗ്ലാസിൽ വെള്ളം പകർന്നു നീട്ടി.

“കുടിക്ക് ടീച്ചറെ….ഹമ്..”

ടീച്ചർ വെള്ളം വാങ്ങിക്കുടിച്ചു കൊണ്ടെന്നോടു പറഞ്ഞു.

“എനിക്ക് പേടിയാണ് വിശാൽ, ഞാനിവിടെ ഒറ്റയ്ക്കല്ലേ?”

“അയ്യോ ദയവായി ആ കരച്ചിലൊന്നു നിർത്തുമോ പ്ലീസ്…”

“വിശാൽ…ഇന്നൊരുപക്ഷേ നടന്നപോലെ നിനക്കെന്നെ എന്നും രക്ഷിക്കാൻ കഴിയുമോ…?!!”

“അതിനിപ്പോ എന്താ എന്നും നമുക്കൊന്നിച്ചു വരാല്ലോ..”

ടീച്ചറിൻറെ നിഷ്കളങ്കമായ മറുപടിയിൽ എന്റെ കവിളിൽ

💬 Comments

View all comments