Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
“പഠിക്കാൻ താല്പര്യമുണ്ടോ അത് പറ..”
“ഉം ...പഠിക്കാല്ലൊ..”
“എങ്കിൽ ഞാൻ പഠിപ്പിക്കാം പക്ഷെ ചിലവുണ്ട്!!!”
“എന്ത് വേണേൽ തരാം പോരെ...”
“അച്ഛന്റെ ഷോപ്പിന്റെ അടുത്ത് ഹോണ്ടയുടെ ഷോറൂം ഉണ്ട്, ഞാൻ വൈകീട്ട് വിളിച്ചു പറയാം ടീച്ചറുടെ നമ്പർ താ...”
“നമ്പർ ഞാൻ തരാം…ഫോൺ ടേബിളിൽ ഉണ്ട്, തന്റെ നമ്പർ അതിലൊന്ന് സേവ് ചെയ്യണെ..”
എന്റെ മനസ്സിൽ ആഹ്ലാദതിരയിളക്കം.അല്ലാതെ മറ്റെന്ത്!!!! ടീച്ചറുടെ നമ്പർ ആണ് കിട്ടിയിരിക്കുന്നത്, എന്തെങ്കിലും പറഞ്ഞു വളല്ലപ്പോഴുമാ ശബ്ദം കേൾക്കാല്ലോ. ടീച്ചറിന്റെ നോക്കിയ 1100 കയ്യിലെടുത്തു ഞാനതിൽ അച്ഛന്റെ നമ്പർ സേവ് ചെയ്തു. ടീച്ചർ നമ്പർ പറഞ്ഞപ്പോൾ ഞാൻ നോട്ട്ബുക്കിൽ എഴുത്തിയിട്ടു. കോഫി ആയപ്പോൾ രണ്ടാളും കൂടെ ടേബിളിൽ നേർക്ക് നേരെയിരുന്നു കുടിച്ചു. ടീച്ചർ വീട്ടിലുണ്ടാക്കിയ അരി മുറുക്ക് കഴിക്കാനും തന്നു.
ട്യൂഷനൊന്നും ഉണ്ടായില്ല, ടീച്ചർ കുളിച്ചു ഫ്രഷ് ആകുന്ന നേരം വീടിന്റെ പിറകിലെ തൊടിയിൽ നിന്നും ഞാൻ കശുമാങ്ങ പെറുക്കാൻ ആണ് ചെന്നത്. നാളെ നോക്കാം എന്ന് പറഞ്ഞു കുളി കഴിഞ്ഞു ടീച്ചർ തലയിലൊരു തോർത്തും കെട്ടി എന്റെമുന്നിൽ വന്നപ്പോൾ ഈറൻ സന്ധ്യയിൽ വിരിഞ്ഞ വാടാമല്ലി പൂ പോലെ എനിക്ക് തോന്നി. തിരികെ വീടെത്തിയപ്പോൾ ഒരല്പം വൈകി. ബസിൽ ഫുൾ ചാർജ് കൊടുക്കേണ്ടി വന്നു. പോട്ടെ സാരമില്ല. ഞാൻ ബാഗും വെച്ചു നേരെ അടുക്കളയിലേക്ക് ചെന്നു.
“അമ്മാ..”
“സല്പുത്രൻ ഇത്രേം നേരം എവിടെയായിരുന്നു.. പോയി കുളിച്ചു വാ ചെക്കാ..”
“പോകുവാ മ്മെ. വൈഷ്ണവി എവിടെ…”
“അവൾ പഠിക്കുവാ മേലെ. നീ ശല്യം ചെയ്യണ്ട..”
ഹം അമ്മയ്ക്ക് ഞാൻ തട്ടി മുട്ടി പഠിച്ചു പത്താം ക്ലാസ്
💬 Comments
View all comments