0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.7K

ചിരിക്കുന്ന നോട്ടം നോക്കുമ്പോഴും ഉള്ളിൽ അറിയാത്ത നോവുണ്ടായിരുന്നു. നഷ്ടപ്പെടുമോയെന്നു നിനക്കുന്ന നോവ്!

തിരികെ വന്നു എല്ലാരുമൊന്നിച്ചു അത്താഴവും കഴിച്ചു. കാർത്തുവിന്റെ ചിരിയും നോട്ടവും ശെരിക്കുമുള്ള ഇഷ്ടം തന്നെയാണോ എന്നോർത്തുകൊണ്ട് ഞാൻ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരാതായപ്പോ ഞാൻ പതിയെ വൈശുവിനെ തട്ടി വിളിച്ചുകൊണ്ടു പറഞ്ഞു.

“എടി ഞാൻ താഴെ പോകുവാ, നീ വാതിൽ എങ്ങാനും അടച്ചേക്കല്ലേ….”

അവളതിനു ഉറക്കപിച്ചോടെ ഒന്ന് മൂളുക മാത്രം ചെയ്തു. ഇറങ്ങും മുൻപ് ഞാൻ ബാൽക്കണി യിൽ നിന്നാദ്യമൊന്നു താഴേക്ക് നോക്കിയപ്പോൾ കാർത്തുവിന്റെ മുറിയിൽ വെളിച്ചം ഓഫായിട്ടില്ല. 11:30 ആയി ഇനിയും ഉറങ്ങാതെ ഇതെന്തു ചെയുവാണെന്നു ഞാനോർത്തു.

രണ്ടും കല്പിച്ചു താഴെയിറങ്ങി, വാതിലും പയ്യെ ചാരിവെച്ചുകൊണ്ട് കാർത്തുവിന്റെ വീടിന്റെ വാതിലിൽ ഞാനൊന്നു മുട്ടി.

“കാർത്തൂ ഉറങ്ങിയോ…”

കാർത്തു ആ നിമിഷം വാതിൽ തുറന്നു. മുടിയൊക്കെ കെട്ടാതെ വിരിച്ചിട്ടിരിക്കയായിരുന്നു. കണ്ണുകൾ കലങ്ങിയതിൽ നിന്നും കരഞ്ഞിട്ടുണ്ടനെന്നു വ്യക്തമായി. ഞാനത് കണ്ടതും എന്റെ നെഞ്ചിടറിപോയി.

“കാർത്തൂ, എന്തിനാ കരയുന്നെ!?”

ഒന്നും മിണ്ടാതെയെന്നോട് ചിരിക്കാൻ ശ്രമിക്കുന്ന കാർത്തുവിന്റെ കൈവിരലിൽ ഞാൻ വിരൽകോർത്തുകൊണ്ട് വീടിന്റെ ഉള്ളിലേക്ക് കടന്നതും കാർത്തു എന്നെ ഇറുകെ പുണർന്നു.

“എന്നെയിങ്ങനെ സ്നേഹിക്കുന്നതെന്തിനാ?” എന്നും പറഞ്ഞുകൊണ്ട് ആ പാവം പൊട്ടിക്കരയാൻ തുടങ്ങി. ഞാൻ എന്റെ മുത്തിനെ ഇരുകൈകൊണ്ടും താടിയിൽ പിടിച്ചുയർത്തികൊണ്ട്, പറഞ്ഞു.

“കാർത്തൂ, എനിക്ക് പ്രേമിക്കുന്നതെങ്ങനെയെന്നോ പെണ്ണിന്റെ മനസ് എങ്ങനെയാണെന്നോ അറിയില്ല.! ഞാൻ മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്…പക്ഷെ കാർത്തുവിന്റെ മനസ് നോവുന്നതെനിക്ക് സഹിക്കില്ല!!” ഞാനും കരച്ചിലിന്റെ വക്കെത്തിയിരുന്നു.

“ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാത്തവളാണ് ഞാൻ, അന്നത്തെ സംഭവത്തിനു ശേഷം പലപ്പോഴും രാത്രി ഞാൻ ദുസ്വപ്നം കണ്ടു എണീക്കാറുണ്ട്,

💬 Comments

View all comments