0%

Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 8.7K

അറിഞ്ഞു.

പക്ഷെ നിങ്ങൾ ശ്രദ്ധിച്ചോ ഇതിൽ നിന്നെല്ലാം ഒരു 18 കാരൻ ലൈഫിൽ എന്തൊക്കെ പഠിക്കുന്നുണ്ടാകും, പെണ്ണിന്റെ ഫീലിങ്ങ്സ് നെ അടുത്തറിയാനും അതിനെ റെസ്‌പെക്ട് ചെയ്യാനും!! അതെന്റെ തുടർന്നുള്ള ലൈഫിൽ എത്രത്തോളം മാറ്റങ്ങൾ വരുത്തുന്നുണ്ടാകും….

അതിനു കാരണവും കാർത്തു തന്നെയാണ്.

അങ്ങനെ എൻട്രൻസ് എക്സാം കഴിഞ്ഞപ്പോൾ കാർത്തു പറഞ്ഞു തനിച്ചു കിടന്നോളാം കുഴപ്പമില്ലെന്ന്, ആ കണ്ണിലൊരു ധൈര്യവും ചുണ്ടിലൊരു പുഞ്ചിരിയും കണ്ടപ്പോൾ പിന്നെ ഞാനതിനും സമ്മതിച്ചു. ഒരാഴ്ച അങ്ങനെ കടന്നുപോയി, ഞാൻ ക്രിക്കറ്റും കമ്പുമായി നടപ്പായിരുന്നു. വൈശു ഇടയ്ക്ക് അമ്മാവന്റെ വീട്ടിലും പോയി നിന്നു, ഞാൻ പോയില്ല. കാർത്തുവിനെ കാണാതായിരിക്കുക എന്ന് വെച്ചാൽ അത് സഹിക്കാവുന്നതിലുമപ്പറമായിരുന്നു.

വൈശു തിരിച്ചു വന്നപ്പോൾ, അമ്മയുടെ കുറെ നാളത്തെ ആഗ്രഹമായിരുന്നു മധുരൈ മീനാക്ഷി ക്ഷേത്രം കാണണം എന്നത്. അങ്ങനെ എല്ലാരും കൂടെ മധുരയ്ക്ക് ഒരു യാത്ര പോകാമെന്നു തീരുമാനിച്ചു. അടുത്തയാഴ്ചയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് എല്ലാം ഞാൻ തന്നെ ബുക്ക് ചെയ്തു. കാർത്തു ആദ്യം വരില്ലെന്നു പറഞ്ഞൊഴിയാൻ നോക്കിയെങ്കിലും അമ്മ വിട്ടില്ല. “തന്നെ അങ്ങനെ തനിച്ചു വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന” അമ്മയുടെ വാശി തന്നെ ജയിച്ചു.

ഞാനും ഒത്തിരി നാളായിരുന്നു ട്രെയിനിലൊക്കെ യാത്ര ചെയ്തിട്ട്, മാത്രമല്ല വൈശുവിനും ഓർമയിലാദ്യത്തെ ട്രെയിൻ യാത്രയായിരുന്നു. എല്ലാരുമൊന്നിച്ചുള്ള യാത്ര. ഞാനും കാർത്തുവും നേർക്കു നേരെയായിരുന്നു ഇരുന്നത്. വൈശു കാർത്തുവിന്റെ തോളിൽ ചാഞ്ഞു മയങ്ങിയിരുന്നു. ജനാലയിലൂടെ ഒഴുകിവരുന്ന കാറ്റ് കാർത്തുവിന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു.

6 മണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങളവിടെത്തുമ്പോ ഏകദേശം രാത്രി 9 ആയിരുന്നു. സ്റ്റേഷനിൽ നിന്നും അച്ഛന്റെയൊരു സുഹൃത്തു കാറുമായി വന്നു. ഞങ്ങളെ ഹോട്ടലിലേക്ക് എത്തിച്ചു.

💬 Comments

View all comments