Chapter Title : കാർത്തിക ടീച്ചർ [കൊമ്പൻ]
അത്യവശ്യം വൃത്തിയും സൗകര്യവുമുള്ള ഹോട്ടൽ ആണെന് തോന്നി. രണ്ടു മുറിയായിരുന്നു ബുക്ക് ചെയ്തിരുന്നത്. വൈശു യാത്ര ക്ഷീണം കാരണം അവിടെയെത്തുമ്പോഴേ പാതി മയങ്ങിയിരുന്നു. മുറിയിൽ തന്നെ അത്താഴവും വരുത്തിച്ചുകൊണ്ട് ഞാനും അച്ഛനും ഒരു മുറിയിൽ കിടക്കുമ്പോ പെണ്ണുങ്ങൾ സെറ്റ് എല്ലാം ഒരേ മുറിയിലായിരുന്നു.
മീനാക്ഷി ക്ഷേത്രം ഞാനാദ്യമായിട്ടായിരുന്നു കാണുന്നത്, പുലരുമ്പോ അമ്പലത്തിൽ നിന്നുള്ള പാട്ടും ഒപ്പം നേരിയ തണുപ്പും പ്രത്യേക അനുഭവമായിരുന്നു. ജനലിലൂടെ നോക്കുമ്പോ നഗരം മുഴുവനും ഉണർന്നു തുടങ്ങുന്നത് കാണാനായി. കുറെ അമ്പലങ്ങൾ ചുറ്റും കാണാനുണ്ട്. എങ്കിലും മീനാക്ഷി അമ്മൻ കോവിൽ പ്രത്യേകമായി കാണാൻ കഴിയുന്നുണ്ട്. അച്ഛനും എണീറ്റുകൊണ്ട് എന്നോട് അവരോടു എണീറ്റ് കുളിച്ചു റെഡിയാവാൻ പറഞ്ഞു.
വൈശു കാർത്തുവിനെ കെട്ടിപിടിച്ചുകൊണ്ട് കട്ടിലിന്റെ നടുവിൽ കിടക്കുന്നു. അമ്മ എണീറ്റ് വാതിൽ തുറന്നതും ഞാൻ കണ്ടു. കാർത്തുവിന്റെ കാലിൽ കൊലുസ് പുതപ്പിന്റെ വെളിയിലൂടെ കാണാൻ കഴിയുമായിരുന്നു. ഞാൻ മുത്തി ചുവപ്പിച്ച എന്റെ പ്രിയപ്പെട്ട റോസ് നിറമാർന്ന പാദങ്ങൾ! കട്ടിലിൽ ഇരുന്നുകൊണ്ട് ആരുമറിയാതെ കാല്പാദങ്ങളിൽ ഒന്ന് തൊടാനും ഞാൻ മറന്നില്ല.
കാർത്തു കണ്ണ് തുറന്നതും എന്നെ കണ്ടു. “ഉറങ്ങിയോ?” ഞാനവളോട് ചോദിച്ചു. അമ്മയടച്ചുള്ളതുകൊണ്ട് ഞങ്ങളുടെ ഉള്ളിലെ പ്രണയതീ ഒരല്പം ഉറഞ്ഞു പോയിരുന്നു.
എല്ലാരും ആദ്യമൊരു തമിഴ് സ്റ്റൈൽ കോഫീ കുടിച്ചു കൊണ്ട് കുളിച്ചു ഫ്രഷ് ആകാൻ ആരംഭിച്ചു. അവിടെ നിന്ന് ചൂട് മസാലദോശയും കഴിച്ചു കൊണ്ട് ഏതാണ്ട് 8 മണിയോട് ഞങ്ങൾ അമ്പലത്തിൽ കയറി. അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. നടക്കാനും കുറെയുണ്ടല്ലോ. 11 മണിയായി അവിടെനിന്നുമിറങ്ങാൻ. അവിടെ നിന്നും തിരുമല നായ്ക്കർ മഹാളിലേക്കും ഞങ്ങൾ ഒന്നിച്ചു നടന്നു. അവിടെ
💬 Comments
View all comments