0%

Chapter Title : കാതങ്ങൾ തോറുമേ 2 💙 [Batman]

Author : kkstories Read All Parts 855

അപ്പൻ ആകാനും ക്ലാരക്ക് സുഹൃത്ത് ആകാനും ശ്രെമിച്ചു. അപ്പനെ തിരിച്ചുക്കിട്ടിയ സന്തോഷത്തിൽ മീരയും ഭർത്താവിനെ ജീവനോടെ കാണാൻ പറ്റിയ ക്ലാരക്കും അവനോട് ക്ഷമിക്കാൻ കഴിഞ്ഞു. സ്ത്രീകൾ ഒരു അത്ഭുതമാണ്. എന്നാ ഒരു സഹനമാ.

.

.

.

ആ കട്ടിലിൽ ഇരുന്നു ഇതൊക്കെ ആലോച്ചു കൂട്ടിയവൾ. പുറത്ത് കാത്തുനിന്ന് മുഷിഞ്ഞ ആന്റണി അകത്തേക്ക് കയറി നോക്കിയപ്പോൾ കട്ടിലിൽ പ്രതിമപോലെ ഇരിക്കുന്ന മീര..

ആന്റണി :- .. എന്നാ ഓർത്തു ഇരിക്കുവാ പോകണ്ടേ..

മീരക്ക് അപ്പോഴാണ് വെളിവ് വന്നത്. അവൾ വേഗം ഒരു ഫയൽ എടുത്ത് കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

:-പോകാം..

ആന്റണി പുറത്തേക്ക് ഇറങ്ങി. മീര വാതിലും പൂട്ടി അവന്റെ പുറകെ ഇറങ്ങി നടന്നു.ജീപ്പിലേക്ക് കയറി അവർ വന്ന വഴി തിരിച്ചു ഇറങ്ങി. ഇതിന് ഇടയിൽ ആന്റണി അവളോട് എന്തൊക്കെയോ പറയുന്നുണ്ട്..

മീര:- ഒന്ന് വണ്ടി നിർത്തുവോ?

ആന്റണി അവളെ നോക്കി. വണ്ടി അരുകിലേക്ക് നിർത്തി. എന്താ എന്ന് ചോദ്യഭാവത്തിൽ അവന് അവളെ നോക്കി.

ആന്റണി :- എന്നാടി പിന്നെയും എന്തേലും മറന്നോ??

മീര ഒന്നും മിണ്ടാതെ താഴേക്ക് നോക്കിയിരുന്നു. അന്ന് ഒരുപ്പാട്‌ കൊതിച്ചു ഉള്ളിലെ ഇഷ്ടമൊന്ന് പറയാൻ. കഴിഞ്ഞില്ല. ഇന്ന് ഇതാ കർത്താവ് ഒരു അവസരം പിന്നെയും തന്നു.

മീര :- ഞാൻ ഒന്നും എടുക്കാൻ മറന്നതല്ല..

അവൾ തല താഴ്ത്തി ഇരുന്നു പറഞ്ഞു..

ആന്റണി :- പിന്നെ??

അവന് അല്പം ദേഷ്യത്തോടെ അവളോട് ചോദിച്ചു..

മീരാ :- അത്‌.. അത്‌... ഇത്രയും നാൾ കാണാതെയിരുന്നതല്ലേ എനിക്ക് കണ്ട് കൊതി തീർന്നില്ല ഇച്ചായ... അതുകൊണ്ട് ഞാൻ

💬 Comments

View all comments