0%

Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 197
എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. കഥകൾക്ക് സ്പീഡ് കൂടി പോകുന്നു എന്ന കമന്റുകൾ ഞാൻ ശ്രദ്ധിച്ചു അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ഈ കഥയുടെ ആദ്യ പാർട്ട് കുറച്ച് പേജേ ഉണ്ടാകൂ അടുത്ത പാർട്ടിലാണ് കഥയുടെ ഭാഗം കൂടുതലും ഉള്ളത്. പതിവുപോലെപുതിയ ഒരു പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ് നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം എന്നാൽ തുടങ്ങട്ടെ ,

കലിപ്പന്റെ കാന്താരി 1

Kalippante Kaanthari | Author : Chekuthane Snehicha Malakha

"പഴയതൊക്കെ മറക്കണം എന്നു പറഞ്ഞാൽ എന്റെ മോന് അതൊന്നും മറക്കാൻ സാധിക്കില്ല എന്ന് ഈ അമ്മയ്ക്ക് അറിയാം കാരണം നീ ഈ ഇരുപത്തിമൂന്നാം വയസ്സിനുള്ളിൽ തന്നെ പലതും അനുഭവിച്ച് കഴിഞ്ഞു . ഇനി നീ നിന്റെ പഴയ സ്വപ്നത്തിനു വേണ്ടി ജീവിക്കണം. ഈ അമ്മയ്ക്ക് നീ മാത്രമേ ഉള്ളൂ. നീ ഒരു പ്രശ്നത്തിനും പോകരുത് .നീ ആരോടും കൂട്ടുകൂടാനും പോകണ്ട. ആദിത്യൻ നിന്റെ ഒപ്പം ഉണ്ടാകും നീ അവനെ സുഹൃത്തായി അല്ലല്ലോ കൂടെപിറപ്പായി അല്ലേ കാണുന്നേ. " മെയിൽ ഗേറ്റ് കണ്ടപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം അമ്മ പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി. അമ്മ പറഞ്ഞത് ശരിയാണ് ഈ ഇരുപത്തിമൂന്നാം വയസ്സിനുള്ളിൽ ഞാൻ അനുഭവിച്ചത് കുറച്ചൊന്നുമല്ല. കാേളേജ് ക്യാമ്പസ് കണ്ടപ്പോൾ പഴയ ചില ഓർമ്മകൾ മനസ്സിൽ നിറഞ്ഞു അത് എന്റെ കണ്ണ് നിറച്ചു. എന്റെ പേര് അജയ് (23) . എനിക്ക് അമ്മ മാത്രമാണ് ഉള്ളത്. അച്ഛൻ എന്റെ ഓർമ്മയിൽ പോലും ഇല്ല ,ഞാൻ ജനിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഈ ലോകം വിട്ടു. അമ്മ വീട്ട് ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ഞാൻ +2 വരെ പഠിച്ചത്. പിന്നെ ഞാൻ തന്നെ എനിക്ക് പഠിക്കാൻ ഉള്ള പണം ഒരു ഹോട്ടലിൽ സപ്ലയറായി പാർട്ട് ടൈം നിന്ന് സമ്പാദിച്ചു. ഡിഗ്രി കോളേജ് ലൈഫാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത് .............. ഒരു വക്കീലാകണമെന്നാണ് എന്റെ ആഗ്രഹം

💬 Comments

View all comments