0%

Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 457
നിനക്ക് ശബ്ദമില്ലേ , എന്താ നിന്റെ പേര് " "അജയ് " ഞാൻ വീണ്ടും നേരിയ ശബ്ദത്തിൽ തന്നെ മറുപടി കെടുത്തു. "എടാ കണ്ടാൽ തന്നെ അറിയാം ഇതൊരു പേടിത്തൊണ്ടനാ ഇവനോട് പോകാൻ പറ." ബുള്ളറ്റിന്റെ പുറത്ത് കയ്യും ചാരി നിന്ന ചേട്ടൻ അതിൽ ഇരുന്ന ചേട്ടനോട് പറഞ്ഞു.. "ആ ശരി പോ" എന്നെ നോക്കി ഒരു ദേഷ്യം കലർന്ന ഭാവത്തിൽ ബൈക്കിന് മുകളിൽ ഇരുന്ന ചേട്ടൻ പറഞ്ഞു. ഞാൻ നടന്ന് കോളേജ് കെട്ടിടത്തിനകത്ത് കയറി. ആരോടും ക്ലാസ് എവിടെയാണെന്ന് ഞാൻ തിരക്കിയില്ല കുറച്ചു നടന്ന ശേഷം കണ്ടുപിടിച്ചു. ക്ലാസ്സിൽ ആൺ കുട്ടികളും പെൺകുട്ടികളും സമാസമമാണ്. ഞാൻ അകത്ത് കയറി മുൻപിൽ ഒഴിഞ്ഞു കിടന്ന ബഞ്ചിൽ ഇരുന്നു. "ആരാ , പുതിയ അഡ്മിഷനാണോ? " . ക്ലാസ്സിലെ ഒരു പയ്യൻ എന്റെ അടുത്തു വന്നു ചോദിച്ചു. " അതെ പുതിയ അഡ്മിഷനാ " മറുപടി കൊടുത്തത് ആദിത്യനാണ്. അവൻ അവന്റെ ബാഗുമെടുത്ത് എന്റെ അടുത്തു വന്നിരുന്നു. ആദിത്യൻ എന്റെ ഉറ്റ സുഹൃത്ത് അഞ്ചാം ക്ലാസ്സു മുതൽ ഡിഗ്രി വരെ ഒന്നിച്ച് കളിച്ചു പഠിച്ചു വളർന്ന കൂട്ടുകാരൻ .ഞങ്ങളുടെ സൗഹ്യദം കണ്ട് ചിലർ സഹോദരങ്ങളാണോ എന്ന് വരെ കേട്ടിട്ടുണ്ട്. ഒരേ വയറ്റിൽ പിറന്നില്ല എങ്കിലും അവൻ എനിക്കും ഞാൻ അവനും സഹോദരൻ തന്നെയാണ്. എന്റെ എല്ലാ കഥയും അറിയുന്നവനാണ് , എന്റെ സന്തോഷത്തിലും അതിലുപരി ദു:ഖത്തിലും കൂടെ ഉണ്ടായിരുന്നവൻ. അതുകൊണ്ടാണ് സിഗ്രിയോടെ പഠിത്തം നിർത്തി ജോലിക്ക് പോയിക്കൊണ്ടിരുന്ന ആദിത്യൻ ഞാൻ തുടർന്ന് പഠിക്കുന്നുവെന്ന് അറിഞ്ഞ് ജോലി ഉപേക്ഷിച്ച് എന്റെ

💬 Comments

View all comments