Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
കൂടെ വീണ്ടും പഠിക്കാനായി പുറപ്പെട്ടത്. അവനറിയാമായിരുന്നു അവനും കൂടെ ഇല്ലെങ്കിൽ ഞാനിവിടെ തീർത്തും ഒറ്റപ്പെടുമെന്ന് .
അവന് നേരത്തെ തന്നെ അഡ്മിഷൻ കിട്ടി ക്ലാസ്സിന് വന്ന് തുടങ്ങിയിരുന്നു. കോളേജിനെ കുറിച്ചുള്ള ഏകദേശരൂപം അവൻ മനസ്സിലാക്കിയിരുന്നു.
"നീ നാളെ വരുമെന്നല്ലേ പറഞ്ഞത് രാവിലെ പറഞ്ഞിരുന്നുവെങ്കിൽ എന്റെ ബൈക്കിൽ ഒന്നിച്ചു വരാമായിരുന്നല്ലോ "
അവന്റെ ചോദ്യമാണ് ചിന്തകളിൽ നിന്ന് എന്നെ ഉണർത്തിയത്.
" ഞാൻ ആലോചിച്ചപ്പോൾ എന്തിനാ വെറുതെ ക്ലാസ്സ് മിസ്സാക്കുന്നേ എന്ന് തോന്നി അതു കൊണ്ടാ വന്നത്."
ഞാൻ ആദിത്യന് മറുപടി കൊടുത്തു.
" അതും ശരിയാ "
അപ്പോഴേക്കും ക്ലാസ്സിലെ മറ്റുള്ളവർ എന്നെ പരിചയപെടാനായി എന്റെ മുന്നിൽ വന്നു. ഞാൻ ആരോടും മിണ്ടിയില്ല തലയും കുനിച്ച് ഇരുന്നു.
" ഇവൻ എന്ത് ഷോയാടാ ഒന്ന് പരിചയപ്പെടുന്നു പോലുമില്ല "
ക്ലാസ്സിലെ പല കുട്ടികളും ഈ വാക്കുകൾ സംസാരിക്കുന്നത് ഞാൻ കേട്ടു , ഞാൻ ഒന്നും ശ്രദ്ധിക്കാൻ പോയില്ല.
ആദിത്യൻ എന്നെ പരിചയപ്പെടാൻ വന്നവരെ ഒഴിവാക്കി വിട്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ക്ലാസ്സിൽ ഒരു അദ്യാപകൻ വന്ന് എന്നെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു പക്ഷെ അത് ആരും ശ്രദ്ധിച്ചില്ല. എന്റെ മുഖത്ത് നോക്കി ഒരു പുച്ഛത്തോടെയുള്ള ചിരിയാണ് ഞാൻ എല്ലാവരിലും കണ്ടത്. ഞാൻ തിരിച്ച് എന്റെ സീറ്റിലിരുന്നു .മുൻപിലുള്ള ബഞ്ചായതു കൊണ്ട് ഞാനും ആദിത്യനും മാതമേ ഉള്ളൂ. അവൻ എന്റെ തോളിൽ തട്ടി ചിരിച്ച് കാണിച്ചു അതോടെ മനസ്സിലെ സങ്കടങ്ങൾ കുറച്ച് നേരത്തേക്കെങ്കിലും പോയി.
അങ്ങനെ രണ്ട് മണിക്കൂർ കഴിഞ്ഞതും ഇന്റർവെല്ലായി ഞാൻ പുറത്തേക്ക് ഇറങ്ങാൻ നേരം ഒരു കമന്റ്
💬 Comments
View all comments