0%

Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 461
കേട്ടു. "എടാ ഇവൻ ആണ് തന്നെയാണോടാ എന്തോന്ന് ജന്മം " . ഞാൻ ഒരു നിമിഷം നിശ്ചലനായി ഉടനെ തന്നെ ആദിത്യൻ എന്റെ തോളിൽ തട്ടി ചിരിച്ചു കൊണ്ട് ' പോകാം ' എന്നു പറഞ്ഞു ,ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ ക്യാമ്പസിനുള്ളിലെ ഒരു മരത്തണലിൽ ഇരുന്നു. " അവന്മാർ പലതും പറയും നീ അതൊന്നും ശ്രദ്ധിക്കണ്ട ,നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി. നിന്നെ നിന്റെ അമ്മ എന്റെ കയ്യിലാണ് ഏൽപിച്ചിരിക്കുന്നത്.ഇവിടെ പാർട്ടി ഒന്നുമില്ല എങ്കിലും ക്ലാസ്സുകൾ ബെയ്സ് ചെയ്ത് ഗ്യാങ്ങുകൾ ഉണ്ട് നീ അതൊന്ന് ശ്രദ്ധിക്കണം. പിന്നെ ഇവിടെ തല്ല് പതിവാണ് നീ അതൊന്നും ശ്രദ്ധിക്കണ്ട ." അവൻ അതും പറഞ്ഞ് എന്റെ മുഖത്ത് നോക്കി , ഞാനൊന്ന് പുഞ്ചിരിച്ചു. "ഞാനുണ്ടടാ കൂടെ " അതും പറഞ്ഞ് ആദിത്യൻ എന്നെ തോളോട് തോൾ ചേർത്തു. തൊട്ടടുത്ത ഒരു മരച്ചുവട്ടിൽ ഒരു പ്രണയ ജോഡി കൈകോർത്ത് ഇരുന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു . ആദിത്യൻ അത് കാണുന്നുണ്ടായിരുന്നു.
"നിന്റെ ഒരു കാര്യം ,ഓരോന്ന് ഓർത്ത് കരയാനാണോ നീ ഇവിടെ വന്നത് . വാ ക്ലാസ്സിൽ പോകാം " അതും പറഞ്ഞ് എന്റെ കണ്ണുകളിൽ നിന്ന് വന്ന കണ്ണുനീർ അവന്റെ വിരലുകൾ കൊണ്ട് തുടച്ച ശേഷം എന്നെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു. ഞങ്ങൾ ക്ലാസ്സിൽ എത്തി ബഞ്ചിലിരുന്നു. ക്ലാസ്സ് മുഴുവൻ ഞാൻ തന്നെയാണ് ചർച്ച . കേട്ട് സഹിക്കവയ്യാതെ ആദിത്യൻ എണീറ്റു. "ദയവ് ചെയ്ത് ഇവനെ വെറുതേ വിടണം നിങ്ങൾക്ക്

💬 Comments

View all comments