0%

Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 462
വേറെ എന്തൊക്കെ ഉണ്ട് സംസാരിക്കാൻ . ഇങ്ങനെ ഒരു കുട്ടി ക്ലാസ്സിൽ ഇല്ല എന്ന് വിജാരിച്ചാൽ മതി" . ഇത്രയും പറഞ്ഞപ്പോൾ ഞാൻ അവന്റെ കയിൽ പിടിച്ചു ,അവൻ സീറ്റിലിരുന്നു. "ഓ മറ്റവനെ പറഞ്ഞപ്പോൾ ഇവന് ദഹിച്ചില്ല ഇവന്മാർ ഭാര്യാ ഭർത്താക്കന്മാരാണോടാ? " ഒരുത്തന്റെ കമന്റിന് ആദിത്യന്റെ വക പുളിച്ച തെറിയായിരുന്നു മറുപടി പിന്നെ ആരും മിണ്ടിയില്ല. ദിവസങ്ങൾ കഴിയവെ കളിയാക്കലും പരിഹാസവും കൂടിവന്നു. പക്ഷെ ഞാൻ പ്രതികരിച്ചില്ല. ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി മൂന്നാം ദിവസം ഇന്റർവെൽ സമയത്ത് ഞങ്ങളുടെ തേർഡ് ഇയർ ചേട്ടന്മാർ ഞങ്ങളുടെ ക്ലാസ്സിൽ വന്നു. "ഇവിടെ ഏതാടാ ഒരു മിണ്ടാ പൂച്ച ഉള്ളത് " . വന്നപാടെ ഒരു ചേട്ടൻ ചോദിച്ചു. എല്ലാപേരും എന്റെ നേരെ കൈ ചൂണ്ടികാണിച്ചാണ് അതിന് മറുപടി കൊടുത്തത്. ആരോ എന്നെ കുറിച്ച് സീനിയേഴ്സിനെ അറിയിച്ചതിനെ തുടർന്നാണ് അവർ വന്നത്. വന്ന ചേട്ടന്മാരെല്ലാം എന്നെ വളഞ്ഞു. " നിനക്കെന്താ ക്ലാസ്സിലെ ബാക്കി പിള്ളേരോടെ സംസാരിച്ചാൽ " . കയ്യിൽ കിടന്ന ഇടിവളയിൽ പിടിച്ച് കറക്കിയാണ് ഒരു ചേട്ടൻ എന്നോടിത് ചോദിച്ചത്. ഞാൻ ഒന്നും മിണ്ടിയില്ല. " ചേട്ടാ ഇവൻ ഒരു പാവമാണ് .ഇവനെ വെറുതേ വിടണം". ആദിത്യൻ അവരോട് അപേക്ഷിക്കുന്നത് ഞാൻ കേട്ടു. "നീ മിണ്ടരുത്. " ഒരു ചേട്ടൻ അതും പറഞ്ഞ് ആദിത്യനെ തള്ളി മാറ്റി. " ഇവൻ ഒന്നും മിണ്ടുന്നില്ലല്ലോ ,ഇവനൊരു പണി കൊടുക്കണം " ഒരു സീനിയർ ചേട്ടൻ അതും പറഞ്ഞ് ഞങ്ങളുടെ ക്ലാസ്സിലെ ഒരു പെൺകുട്ടിയുടെ നേരെ വിരൽ ചൂണ്ടി അവളെ

💬 Comments

View all comments