Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
എന്നെ വളഞ്ഞു.
" പറഞ്ഞാൽ നിനക്ക് അനുസരിക്കാൻ വയ്യ അല്ലേടാ . "
എന്നും പറഞ്ഞ് അതിൽ ഒരു ചേട്ടൻ എന്റെ നെഞ്ചത്ത് ചവിട്ടി ഞാൻ പുറകിലുള്ള ഒരു ചെറിയ മൺതിട്ടയിലേക്ക് വീണു.
ഞാൻ പതിയെ എണീറ്റു. എന്റെ കൈമുട്ട് മുറിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു.
"അമ്മേ ഞാൻ തല്ലിനൊന്നും പോകുകയോ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുകയോ ചെയ്യില്ല പക്ഷെ എന്റെയോ ആദിത്യന്റെയോ ശരീരത്തിൽ നിന്ന് ഒരു തുള്ളി ചോര പൊടിഞ്ഞാൽ അമ്മയ്ക്ക് തന്ന വാക്ക് ഞാൻ മറക്കും. "
ആദ്യ ദിവസം അമ്മ എന്നോട് പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ കൊടുത്ത മറുപടി എന്റെ മനസ്സിൽ വന്നു.
ഞാൻ ആദിത്യനെ നോക്കി അവൻ ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.
" ഇനി ഒന്നും നോക്കണ്ട നീ പൊളിക്കടാ അവന്മാരെ "
എന്നെ അടിക്കാൻ വന്ന ചേട്ടന്റെ അടുത്ത് നിന്ന് അടവ് തിരിഞ്ഞ് വെട്ടി മാറിയ കണ്ട എന്നെ എല്ലാവരും അൽഭുതത്തോടെ നോക്കി നിന്നു.
എന്നെ തല്ലാൻ വന്ന ഓരോരുത്തരെയും ഞാൻ പഠിച്ച അഭ്യാസ മുറകൾ ഉപയോഗിച്ച് ഞാൻ അടിച്ചിട്ടു . അഞ്ച് മിനിട്ടിന് ശേഷം തറയിൽ കിടന്ന് പുളയുന്ന ആറ് സീനിയേഴ്സിനെയാണ് കോളേജ് മൊത്തം കാണുന്നത്. പിന്നെ എന്നെ അടിക്കാൻ വന്നവർ ഒന്ന് പേടിച്ച് തിരിഞ്ഞു.
ആദ്യാപകരുൾപ്പടെ നോക്കി നിൽക്കുകയാണ്.കോളേജിന്റെ നാല് ചുമരുകളിൽ നിന്നും ആർപ്പുവിളികൾ മുഴങ്ങുന്നത് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.
ആദിത്യൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.
"ഇപ്പോഴാ നീ പഴയ അജയ് ആയത് " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇല്ലടാ എനിക്ക് ഒരിക്കലും പഴയ അജയ്
💬 Comments
View all comments