0%

Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 89748

അല്പം പരുഷമായ സ്വരത്തിൽ പറഞ്ഞു.

"ഏതായാലും സുഖത്തിന് വേണ്ടിയുമല്ല, കാശിന് വേണ്ടിയുമല്ല. എന്നെ അനാവശ്യമായി പിന്തുടരുകയോ വെളിയിൽ വച്ചു സംസാരിക്കാനോ ശ്രമിക്കരുത്. വെറുതെ വല്ലവന്റെയും കത്തിമുനയിൽ ഈ നല്ല ശരീരം മണ്ണിട്ട് മൂടാൻ ഇടവരുത്തണ്ട."

സംഗീത ഒരു ശാസനയുടെ ശബ്ദത്തിൽ അവനെ താക്കീത് ചെയ്തു. വാഹിദിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.

"അങ്ങിനെ ഒരുത്തൻ നിന്റെ അടുത്തുണ്ടെങ്കിൽ അവനോട് എന്നെയൊന്നു വന്നു കാണാൻ പറയൂ. വേണേൽ ഞാൻ കുറച്ച് ഉപദേശം കൊടുക്കാം."

വാഹിദിന്റെ ചുണ്ടിലും പരിഹാസ ഭാവം കലർന്നു. സംഗീത കൈകൾ നെഞ്ചിൽ നിന്ന് നിവർത്തി അവന്റെ അടുത്തേക്ക് വന്നു.

"എന്താ സിനിമ കളിക്കുകയാണോ? അതോ ധീരനായ ഹീറോ ചമയുന്നതോ? ഇവിടെ നിങ്ങൾ കാണാത്ത ഒരു ലോകമുണ്ട്. വെറുതെ ഓവർസ്മാർട്ട്‌ ആവാൻ നിക്കണ്ട."

സംഗീതയുടെ ശബ്ദം കനത്തു. മനോഹരമായ കണ്ണിൽ ദേഷ്യം ഇരമ്പിനിന്നു.

"കാശിനും സുഖത്തിനും വേണ്ടി അല്ലെങ്കിൽ ആ ടോമി എന്തിന് പണം എന്നിവങ്ങുന്നു.? നീ ആളെ കളിയാക്കുവാണോ? അതൊക്കെ തന്റെ വ്യക്തിപരമായ കാര്യമാണ്. ഞാൻ ഇടപെടാനും വരുന്നില്ല, ഒളിഞ്ഞു നോക്കാനും വരുന്നില്ല."

വാഹിദ് വണ്ടി നേരെയാക്കി സ്റ്റാർട്ട് ചെയ്യാൻ തയ്യാറെടുത്തു.

"ഞാനല്ലല്ലോ അവനല്ലേ ക്യാഷ് വാങ്ങുന്നത്. അത് സൂപ്പർ സ്റ്റാർ അവനോട് പോയി ചോദിക്ക്."

സംഗീത വെറുപ്പോടെ അതും പറഞ്ഞു തിരിഞ്ഞു നടന്നു.അപ്പോഴാണ് സഫയും വന്ദനയും ഇറങ്ങി വന്നത്. അവർ നേരെ വാഹിദിന്റെ അടുത്തേക്ക് വന്നു.

"ഓഹോ. അപ്പൊ നമ്മളെ മാത്രേ ഇഷ്ടമില്ലാതുള്ളൂ. വീട്ടിലേക്ക് വിളിച്ചു ഞങ്ങൾ നാണം കെട്ടു അല്ലാതെന്ത്." സഫ പറഞ്ഞു.

"ഒന്ന് പോടീ അവിടുന്ന്. നിങ്ങൾ കരുതുന്ന പോലെയല്ല, ഞാൻ ഒന്ന് പരിചയപ്പെട്ടു. അത്രേയുള്ളൂ."

"ഇവിടുള്ള മുഴുവൻ ചെക്കന്മാരുടെയും കൊതിയാ ആ പോയ മുതൽ. പക്ഷേ പെണ്ണ് മൈന്റ് പോലും ചെയ്യില്ല." വന്ദന പറഞ്ഞു.

"ഏതായാലും നിങ്ങൾ പൊക്കോ. മൺഡേ കാണാം. ഹാപ്പി വീക്കെന്റ്." വാഹിദ് വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു. സഫയും വന്ദനയും അവരുടെ സ്‌കൂട്ടിയുടെ അടുത്തേക്ക് പോയി.

വാഹിദ് പതുക്കെയാണ് ബൈക്ക് ഓടിച്ചത്. വഴിയിൽ സംഗീതയെ കണ്ടുമുട്ടുമെന്ന് അവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ പോകുന്ന വഴിയിലൊന്നും അവളെ അവന്

💬 Comments

View all comments