Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
"മതി വാപൊളിച്ചത്. ഡിന്നർ വിളമ്പാനുള്ള ടേബിൾ കണ്ടപ്പോ ഇങ്ങനെ ആണെങ്കിൽ വിളമ്പി വെച്ചാൽ എന്താകുമോ ആവോ. കുറച്ച് നേരം ആ വായ അടച്ചുവെക്ക്."
രമ്യ വീണ്ടും അവനെ കളിയാക്കി. വാഹിദ് ടേബിളിൽ ഉണ്ടായിരുന്ന പേപ്പർ വൈറ്റ് എടുത്ത് അവളെ എറിയാൻ ഓങ്ങി. പൊട്ടിച്ചിരിയുടെ അകമ്പടിയോടെ രഞ്ജിനി രമ്യയെയും കൂട്ടി പുറത്തേക്ക് പോയി.
(അദ്ധ്യായം 8)
"എന്തിനാണ് എന്നെ ഇങ്ങനെ ഫോളോ ചെയ്യുന്നത്.? കാണാനുള്ളതൊക്കെ ആ മതിലിൽ ഇരുന്ന് കണ്ടല്ലോ, അല്ലേ.?"
ഓഫീസിൽ നിന്നിറങ്ങി ബുള്ളറ്റിൽ കയറി ഇരിക്കുന്ന വാഹിദിന്റെ മുന്നിൽ നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി അക്ഷോഭ്യയായി സംഗീത ചോദിച്ചു. വാഹിദ് അവളുടെ കണ്ണുകളിലെ ശാന്തതയിൽ ഒളിഞ്ഞിരിക്കുന്ന പരിഹാസം നേരിടാൻ ആവാതെ വണ്ടിയുടെ കണ്ണാടിയിൽ നോക്കിക്കൊണ്ടിരുന്നു. അവന് വല്ലാത്ത ആത്മനിന്ദ തോന്നി. തന്റെ സഹപ്രവർത്തകയുടെ നഗ്നതയും ലൈംഗികവേഴ്ചയും ഒളിഞ്ഞു നിന്നു കണ്ട നിലവാരമില്ലായ്മ അവൾ കണ്ടിട്ടുണ്ടായിരുന്നു എന്ന തിരിച്ചറിവ് അവന്റെ വ്യക്തിത്വത്തെ തകർത്തുകളഞ്ഞു. മറുപടി പറയാൻ കഴിയാതെ അവൻ മൂകനായി.
"ഇനി ഇയാൾക്ക് വേണമെന്നുണ്ടോ.? അതിനാണോ എന്റെ പിന്നാലെ ഒളിചുടക്കുന്നതും കണ്ണിൽകണ്ടവനൊക്കെ എന്നെയിട്ടു കളിക്കുന്നത് ഒളിഞ്ഞു നോക്കുന്നതും.? ഏതായാലും അതത്ര എളുപ്പമല്ല, എന്നെ റോഡിലും വീട്ടിലും ഹോട്ടലിലും പറമ്പിലുമൊക്കെ കൊണ്ടുപ്പോയി വിൽക്കുന്ന ഒരുത്തനുണ്ട്. വേണേൽ പിന്നാലെ വന്നോളൂ, അവനെ കണ്ടാൽ മതി."
സംഗീത യാതൊരു വികാര വിക്ഷോഭവും ഇല്ലാതെ പറഞ്ഞു. അവൾ കുറച്ച് നേരത്തെ ജോലി മതിയാക്കി താഴെ വന്നു നിൽക്കുകയായിരുന്നു. വാഹിദ് ഇറങ്ങി വരുന്നത് കണ്ടപ്പോൾ അവൾ അവന്റെ പിന്നാലെ ബൈക്കിന്റെ അടുത്തേക്ക് ചെന്നു.
"ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒരാളോടും യാതൊരു അടുപ്പവും കാണിക്കാത്ത
💬 Comments
View all comments