0%

Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 89750

നോക്കി ചീറി. അവൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു.

"അഥവാ താൻ രക്ഷപ്പെടാൻ കഴിയാത്ത ഏതോ ട്രാപ്പിൽ പെട്ടിട്ടുണ്ട് എന്നർത്ഥം."

വാഹിദ് അവളുടെ സാഹചര്യം മനസ്സിലാക്കി പറഞ്ഞു. സംഗീത നിമിഷങ്ങളോളം അവന്റെ മുഖത്തേക്ക് നോക്കി നിശബ്ദയായി ഇരുന്നു. അവളുടെ കണ്ണുകൾ ചെറുതായി ചുവെക്കുന്നതും ഈറൻ പുതക്കുന്നതും അവന് തട്ടുകടയിലെ വെളിച്ചത്തിൽ മനസ്സിലായി. സംഗീത ചായ ഗ്ലാസ് ബെഞ്ചിൽ വച്ചിട്ട് എഴുന്നേറ്റ് ബാഗ് തോളിലിട്ടു. വാഹിദ് ഒപ്പം എഴുന്നേറ്റ് ചായയുടെ ക്യാഷ് കൊടുത്ത് അവളുടെ ഒപ്പം നടന്നു. രണ്ടുപേരും നടന്ന് പൂമരത്തിന്റെ ചുവട്ടിലെ ഇരുട്ടിൽ എത്തിയപ്പോൾ എവിടെ നിന്നോ ടോമി അവരുടെ അടുത്തേക്ക് വന്നു. സംഗീത ഒന്ന് ഞെട്ടി. വാഹിദ് സംഗീതയുടെ മുഖത്തേക്ക് നോക്കി.

"ഇതാരാ.?"

ടോമി സംഗീതയോട് അനിഷ്ടത്തോടെ ചോദിച്ചു. എന്ത് പറയണം എന്നറിയാതെ അവളൊന്നു പരുങ്ങി. കൂടെ ജോലി ചെയ്യുന്നവൻ ആണെന്ന് പറയാൻ തോന്നുന്നില്ല. തനിക്ക് സുഹൃത്തുക്കൾ ഇല്ലെന്നും ടോണിക്ക് അറിയാം. ആരാണെന്ന് പറയും..?

"ഞങ്ങൾ ഫ്രണ്ട്സാണ്. ഇപ്പൊ ആ ചായക്കടയിൽ വച്ചു കണ്ടു, പരിചയപ്പെട്ടു. താങ്കൾ ഇവളുടെ ആരാ.?"

സംഗീതയുടെ പരുങ്ങൽ കണ്ടിട്ട് വാഹിദ് ഇടയിൽ കയറി മറുപടി കൊടുത്തു. ടോമി അവനെ ഒന്ന് ഇരുത്തി നോക്കി. അതിൽ ഭീഷണിയുടെ തണുത്തു മരവിച്ച ഭാവമുണ്ടെന്ന് വാഹിദിനു മനസ്സിലായി. ടോമി സംഗീതയുടെ കൈയിൽ കയറി പിടിച്ചിട്ട് ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുനിഞ്ഞപ്പോൾ സംഗീത ബലം പ്രയോഗിച്ചു. അവൾ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ടോമി ഒരു അതിശയമുള്ള എന്തോ കണ്ടത് പോലെ അമ്പരപ്പോടെ അവളെ നോക്കി.

"ഞാൻ വരുന്നില്ല. ഞാൻ കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞതല്ലേ എനിക്ക് മടുത്തു തുടങ്ങിയെന്ന്. കൊല്ലുന്നെങ്കിൽ കൊല്ല്, അല്ലെങ്കിൽ ഞാനങ്ങു ചത്തു തന്നേക്കാം."

സംഗീതയുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു കവിളിലേക്ക് ചുടുനീർ ഒഴുകിയിറങ്ങി. പക്ഷേ എന്തോ തമാശ കേട്ടത് പോലെ ടോമിയിൽനിന്നൊരു  ചിരിയുണ്ടായി.

"ഭായ്. അവളെ വിട്ടേക്ക്. ഇന്ന് ഞാൻ പറഞ്ഞുറപ്പിച്ചതാ. അവൾക്ക് ഇന്ന് നിങ്ങടെ കൂടെ വരാൻ  താത്പര്യം ഇല്ലെന്ന് പറഞ്ഞില്ലേ."

വാഹിദ് ടോമിയുടെ അടുത്തേക്ക് നീങ്ങി അവന്റെ കൈയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ടോമിയുടെ മുഖഭാവം മാറി, കണ്ണുകൾ ചുരുങ്ങി. അവൻ

💬 Comments

View all comments