Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
വാഹിദ് പറഞ്ഞതിന്റെ ഉദ്ദേശം മനസ്സിലാകാത്ത ഭാവത്തിൽ വാഹിദിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് സംഗീതയുടെ കൈ വിട്ടിട്ട് വാഹിദിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
"അവൾ കൊല്ലുന്നെങ്കിൽ കൊല്ല് എന്ന് പറഞ്ഞതിൽ എന്തോ ഒരു വശപ്പെശകുണ്ടല്ലോ അനിയാ. കാര്യങ്ങൾ അത്ര കൺസേൺ ആണെന്ന് തോന്നുന്നില്ല ല്ലോ." വാഹിദ് തന്റെ മുഖത്തേക്ക് പൈശാചിക ഭാവത്തോടെ നോക്കിക്കൊണ്ട് നിൽക്കുന്ന ടോമിയോട് എതിർപ്പിന്റെ ലക്ഷണത്തോടെ ഉടക്ക് സ്വരത്തിൽ പറഞ്ഞു. പെട്ടന്ന് ടോമിയുടെ കൈ അവന്റെ അരയിലേക്ക് നീങ്ങി ഷർട്ട് നീക്കി ഒരു കത്തിയിൽ പിടിമുറുക്കി. മിന്നായം പോലെ അത് വലിച്ചെടുത്തതും വാഹിദിന്റെ നെഞ്ചിനു നേരെ കുത്തിയതും ഒരുമിച്ചായിരുന്നു.
ഏത് നിമിഷവും ഒരു പ്രകോപനവും ആക്രമണവും അവനിൽനിന്ന് ഉണ്ടാകുമെന്നും, പരമാവധി എന്തായിരിക്കും അവൻ ചെയ്യാൻ പോകുന്നതെന്ന ധാരണയുണ്ടായിരുന്നതും കൊണ്ട് വാഹിദ് അതേ വേഗത്തിൽ തന്റെ കൈകൊണ്ട് ടോമിയുടെ കൈക്കുഴയിൽ കടന്ന് പിടിച്ച് ഒന്ന് ഞെട്ടിച്ചു. പിന്നെ ചെറുതായി ഒന്ന് തിരിച്ചു. എല്ലു നുറുങ്ങുന്ന വേദനയോടെ ടോമി അലറുകയും അവന്റെ കൈയിൽ നിന്ന് കത്തി നിലത്തേക്ക് പതിക്കുകയും ചെയ്തു. വാഹിദ് കൈ ഒന്ന് കൂടി തിരിച്ചപ്പോൾ വീണ്ടും ടോമിയുടെ എല്ലു ചതയുന്നത് പോലെ ശബ്ദം ഉയർന്നു. അവൻ ഇടതു കൈകൊണ്ട് വാഹിദിന്റെ കണ്ണിനു നേരെ ആഞ്ഞടിച്ചപ്പോൾ വാഹിദ് പിന്നിലേക്ക് വളഞ്ഞു ഒഴിഞ്ഞു മാറിയിട്ട്, ഒന്ന് വട്ടം കറങ്ങി ടോമിയുടെ ശരീരത്തിന്റെ ഭാരം രണ്ടു കൈകളിലും താങ്ങി അവനെ ആ പൂമരത്തിലേക്ക് വീശിയടിച്ചു. ഒരു തെരുവ് നായയെ ആട്ടിയെറിഞ്ഞത് പോലെ ടോമി ആ മരത്തിൽ ചെന്നിടിച്ചു ഞരങ്ങിക്കൊണ്ട് നിലത്തേക്ക് വീണു.
എന്താണ് സംഭവിച്ചതെന്ന് സംഗീതയ്ക്ക് മനസ്സിലായില്ല. ആർത്തിരമ്പി വന്ന തിരമാലയെ അനായാസം ഒരുവൻ തന്റെ കൈകുമ്പിളിൽ കോരിയെടുത്തു ദൂരേക്ക് നീട്ടിയൊഴിക്കുന്നത് പോലെയെ അവൾക്ക് തോന്നിയുള്ളൂ. ഏതോ ഹോളിവുഡ് സിനിമയുടെ ആക്ഷൻ സീൻ കാണുന്നതു പോലെ സംഗീത ഞെട്ടിത്തരിച്ചു കണ്ണുമിഴിച്ചു നിന്നുപോയി. തന്റെ ഓരോ നിലവിളികളിലും ഉള്ളുരുകികരഞ്ഞു ലോകത്തുള്ള സർവ്വ ദൈവങ്ങളോടും താൻ കാണാൻ ആഗ്രഹിച്ചു യാചിച്ച ആ മനോഹര ദൃശ്യം ഒരു സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ അവൾക്ക് കുറച്ച് സമയം വേണ്ടി വന്നു. മുഷിഞ്ഞു നാറുന്ന വൃത്തികെട്ട അനേകം
💬 Comments
View all comments