Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
ഒരു തമാശയാണ്. ഇക്കിളിയും ചെറിയ വേദനയും കൊണ്ട് കുഞ്ഞു ശബ്ദത്തിൽ അമ്മിണി കൂവിച്ചിരിക്കും. ഗ്രാമത്തിന്റെ ജീവിതം വളരെ മനോഹരമായിരുന്നു.
അമ്മിണിയുടെ ഭർത്താവ് മെലിഞ്ഞു കുറുകിയ അച്യുതനാണ്. അയാൾക്ക് പറമ്പ് കിളക്കാനും മറ്റും പോവുന്ന ജോലിയാണ്. രാത്രിയായാൽ പറമ്പിന്റെ അതിരിലുള്ള ചെറിയ കാട്ടുമുക്കിൽ അല്പസ്വല്പം വാറ്റിന്റെ പരിപാടിയുമുണ്ട്. അങ്ങേരുടെ പാവത്താൻ സ്വഭാവവും അമ്മിണിയോടുള്ള അടങ്ങാത്ത ആർത്തിയും കാരണം നാട്ടിലുള്ള മധ്യവയസ്കരും ചെറുപ്പക്കാരും ഒരിക്കലും അയാളുടെ മധ്യക്കച്ചവടത്തിനു വിലങ്ങുതടിയായിട്ടില്ല. അതുകൊണ്ട് തന്നെ അത്യാവശ്യം നല്ലരീതിയിൽ അതിലൂടെ വരുമാനം കണ്ടെത്താനും അവർക്ക് സാധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതുവരെ കുട്ടികൾ ആയിട്ടില്ലാത്ത അവരുടെ ദാമ്പത്യത്തിന് മുകളിൽ കരിമ്പടം മൂടിയത് പോലെ ഒരു വിഷാദഭാവം എപ്പോഴും രണ്ടുപേരുടെയും മുഖത്ത് നിഴൽ വീഴ്ത്തിയിരുന്നു.
"അവൻ നോക്കട്ടെ ടീ. ഇതുവരെ ആരുടേയും കണ്ടു കാണില്ല. നോക്കി നോക്കി എന്റടുത്തു വന്നു ചോദിക്കുമോ ന്ന് നോക്കാം. ഹഹഹ.."
അമ്മിണി തമാശപോലെ പറഞ്ഞിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു. കൂടെ അഞ്ജുവും സംഗീതയും ആ ചിരിയിൽ പങ്കുചേർന്നു. വളവു തിരിഞ്ഞു വലതുഭാഗത്തേക്ക് തിരിഞ്ഞു അമ്പലത്തിലേക്ക് പോകുന്ന റോഡിൽ കയറിയിട്ട് അമ്മിണി മുഖം തിരിച്ചു ചായക്കടയിലേക്ക് നോക്കി. രമേശിന്റെ ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി തെളിഞ്ഞത് അമ്മിണി കണ്ടു, പക്ഷേ അവൾ ഗൗരവം നടിച്ചു കടന്ന് പോയി. അമ്മിണിയുടെ നോട്ടം ശ്രദ്ധിക്കുന്നതിനിടയിലാണ് അവിചാരിതമായി തന്നെ സാകൂതം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഹരിയുടെ കണ്ണുകളുമായി സംഗീതയുടെ കണ്ണുകൾ ഉടക്കുന്നത്. മനസ്സിൽ ഉൾക്കിടിലം ഉണ്ടാവുകയും ഒരു ഞെട്ടലോടെ അവൾ കണ്ണുകൾ പിൻവലിച്ചു നിലത്തേക്ക് നോക്കി നടത്തം തുടർന്നു.
"ഹരി വന്നിട്ടുണ്ടല്ലോ. എപ്പോ വന്നോ ആവോ. ഏതായാലും ആളൊന്ന് പുഷ്ഠിപ്പെട്ടിട്ടുണ്ട്."
അമ്മിണി ആരോടെന്നില്ലാതെ
💬 Comments
View all comments