0%

Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 79.9K

എങ്ങിനെയാണ് ഇനിയെന്റെ കടപ്പാട് ഞാൻ പകർന്നു നൽകേണ്ടത്.. അറിയാതെ കണ്ണുകൾ നിറഞ്ഞപ്പോൾ സംഗീത അവനെ വരിഞ്ഞുമുറുക്കി പുറത്തേക്ക് ചേർന്നു കിടന്ന് വാത്സല്യത്തോടെ ഉമ്മ കൊടുത്തു. ലാൽബാഗിൽ പൂക്കൾക്കിടയിലൂടെ കളിച്ചു ചിരിച് ഉല്ലാസവതിയായി അവൾ അവനോട് ചേർന്നു നടന്നു. ഇരിപ്പിടങ്ങളിൽ അവൻ പറയുന്നതിനൊക്കെ തർക്കുത്തരങ്ങൾ പറഞ്ഞു കലഹിച്ചു ദേഷ്യത്തോടെ രണ്ടുപേരും പരസ്പരം പുറം തിരിഞ്ഞിരുന്നു. തട്ടുകടകളിൽ ചെന്നിരുന്നു ചായ കുടിക്കുകയും മുന്തിയ ഹോട്ടലുകളിൽ കയറി അവൾക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും വാശിപിടിച്ചു വാഹിദിനെ കൊണ്ടും അതുതന്നെ കഴിപ്പിക്കുകയും ചെയ്തു. അവൾ അനന്തമായ സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും ആഹ്ലാദം അവന്റെ സാമീപ്യത്തിൽ അനുഭവിച്ചറിഞ്ഞു. അവനറിയാതെ പലവട്ടം കണ്ണുകൾ നിറയുകയും അതിലൂടെ ജീവിതത്തിന്റെ മാധുര്യം ആസ്വദിക്കുകയും ചെയ്തു.

രാത്രി.!

പകലിന്റെ ചടുലത എരിഞ്ഞടങ്ങുകയും ചക്രവാളത്തിലെ കുങ്കുമവർണ്ണം മാഞ്ഞുപോകുകയും ചെയ്തു കഴിഞ്ഞു. പാതയോരത്തെ വിളക്കുകാലുകൾ പ്രകാശിച്ചു തുടങ്ങിയപ്പോൾ നഗരം മനോഹരമായി അണിഞ്ഞൊരുങ്ങിയത് പോലെ അവൾക്ക് തോന്നി. ഇത്ര നാളും താനീ പട്ടണത്തിലൂടെ സഞ്ചരിച്ചിട്ടും ഇത്ര സുന്ദരമായിരുന്നല്ലോ ഈ വഴികളും പൂമരങ്ങളും നഗരകെട്ടിടങ്ങളും എന്ന് തനിക്ക് ഒരിക്കൽപോലും തോന്നിയിട്ടല്ലല്ലോ എന്ന് അവൾ അതിശയത്തോടെ ആലോചിച്ചു.

ലോകം മനോഹരമാകുന്നത് മനക്കണ്ണിലൂടെ നോക്കിക്കാണുമ്പോൾ മാത്രമാണ്. കണ്ണുകളല്ല, ഏത് കാഴ്ചയുടെ ഭംഗിയും, ഏത് പൂക്കളുടെ സൗരഭ്യവും, ഏത് നിറത്തിന്റെ വർണ്ണാഭയും മനോഹരമാക്കുന്നത് കാണുന്ന വ്യക്തിയുടെ മനസ്സാണ്. തന്റെ മനസ്സ് ഇപ്പോൾ ശാന്തമാണ്. കാലുശ്യം കെട്ടടങ്ങി, സുരക്ഷിത ബോധവും പ്രണയ ഭാവവും സൗഹൃദവും നിറഞ്ഞു പാതയോരത്തെ പൂമരങ്ങൾ പോലെ തന്റെ മനസ്സും ശാന്ത സുന്ദരമാണ്. ഒരുപാട് ഒരുപാട് നന്ദി ചേട്ടാ.! എന്നെ തല്ലിക്കോളൂ.. എന്നെ പുഴുത്ത തെരുവ് നായയെ പോലെ ചവുട്ടിക്കോളൂ..!

💬 Comments

View all comments