0%

Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 79.9K

ചുവട്ടിൽ ചെന്നു നിർത്തി വണ്ടിയിൽ നിന്നിറങ്ങി. സംഗീത ഭയന്ന് വിറച്ചു കൊണ്ട് റോഡിൽനിന്നുകൊണ്ട് അവന്റെ കൈത്തണ്ടയിൽ കടന്ന് പിടിച്ചു.

"അരുത്.. ചേട്ടാ പോവല്ലേ. എനിക്ക് അറിയാം. അവരൊക്കെ സെക്സ് റാക്കറ്റിലെ കൊട്ടേഷൻ ടീമും റൗഡികളുമാണ്. കൊന്നുകളയും ചേട്ടനെ. വരൂ ചേട്ടാ, എന്റെ പൊന്നു ചേട്ടനല്ലേ, പ്ലീസ്.. നമുക്ക് പോകാം."

അവൾ കരയാൻ ആരംഭിച്ചു.

"നീ വേഗം പൊക്കോ. ആദ്യം വരുന്ന ഓട്ടോയിൽ കയറി എന്റെ റൂമിലേക്ക് പൊയ്ക്കോ. നിനക്ക് അറിയില്ലേ കീ വച്ചിരിക്കുന്ന സ്ഥലം. ഇവിടെ നിൽക്കണ്ട, അവർ നിന്നെ കൊണ്ടുപോകും."

വാഹിദ് അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് തങ്ങൾക്ക് നേരെ നടന്നു വരുന്ന അഞ്ചുപേരെ ശ്രദ്ധിച്ചു കൊണ്ട് ബൈക്കിൽ ചാരി നിന്നു. അവരുടെ കൈയിൽ ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും കമ്പിപൈപ്പും നീണ്ടവെട്ടുവാളും അവൻ ശ്രദ്ധിച്ചു. അവർ വാനിൽ നിന്ന് ഏകദേശം ദൂരം പിന്നിട്ടെന്ന് മനസ്സിലായപ്പോൾ അവൻ ബൈക്കിൽ നിന്ന് മാറി അവരുടെ അടുത്തേക്ക് നടന്നു. ഏതാണ്ട് മദ്യഭാഗത്തു വച്ച് അവർ പരസ്പരം അടുത്തു.

"നീ ഏതാടാ മൈരേ. ഈ സിറ്റിയിൽ വന്ന് ഹീറോ കളിക്കാമെന്നു കരുതുന്നുണ്ടോ.?"

അവരുടെ തലവൻ തെളിഞ്ഞ മലയാളത്തിൽ ചോദിച്ചു.

"ആമാ.. ഇന്ത സിറ്റിക്കെ കടവുൾ നാങ്കതാ. അതുക്ക് നടുവിൽ വന്തു തലൈവർ കളിക്ക പാക്കറയാ.?"

പിന്നിലുള്ള ഒരു തടിയൻ പരിഹാസത്തോടെ പറഞ്ഞു. കൂടെയുള്ളവർ അവന്റെ തമാശയിൽ കൂടെ ചേർന്നു ഉറക്കെ ചിരിച്ചു.

"ടോമിയെ പഞ്ഞിക്കിട്ടവൻ താനാണല്ലേ. ആളെ ഞങ്ങൾക്ക് അറിയില്ലായിരുന്നു. നേരത്തെ ഇവൾ ഇതുവഴി പോയിട്ടുണ്ടെന്നു വിവരം കിട്ടിയപ്പോ തൊട്ട് കാത്തിരിക്കുവാ."

"എന്നിട്ട് ടോമി എങ്ങനിരിക്കുന്നു.?

💬 Comments

View all comments