Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
ആ തിരുമനസ്സ് എഴുന്നേറ്റ് നിൽക്കാൻ എത്ര വർഷം വേണ്ടി വരുമെന്നാ കൊട്ടാരം വൈദ്യർ പറഞ്ഞത്.?"
അതേ പരിഹാസം കലർന്ന സ്വരത്തിൽ വാഹിദ് അവരുടെ നേതാവിനോട് ചോദിച്ചു. പിന്നേ കുറച്ചുകൂടി മുന്നോട്ട് ചെന്ന് അവനോട് അടുത്തു.
"എനിക്ക് വേണ്ടത് നിന്നെപ്പോലുള്ള മൂന്നാംകിട കൂലിത്തല്ലുകാരായ തെരുവ് ഗുണ്ടകളെയല്ല ഡാ. ഒരുപാട് സ്വപ്നങ്ങകുമായി പഠിക്കാനും പണിയെടുക്കാണും ഇവിടെയെത്തുന്ന പാവം പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ട് പോയും പിഴപ്പിച്ചു മൂക്ക് മുട്ടെ തിന്നുന്ന നിന്റെയൊക്കെ ആ തലവനെയാണ്. പട്ടിയെ തല്ലുന്നത് പോലെ അവനെ ആ പെൺകുട്ടികളുടെ മുന്നിലിട്ട് ഞാൻ പഞ്ഞിക്കിടാനാ എനിക്കിഷ്ടം."
ഇരച്ചുവന്ന കോപം അടക്കിപ്പിടിച്ചു പല്ലുഞ്ഞെരിച്ചു കൊണ്ട് വാഹിദ് മുരണ്ടു. മിന്നൽ വേഗത്തിൽ ഗുണ്ടയിൽ ഇരുമ്പ് വടി അവന്റെ തലയിലേക്ക് പാഞ്ഞുവന്നതും അതിനേക്കാൾ വേഗതയിൽ മുന്നോട്ട് നീങ്ങി ഗുണ്ടയുടെ തലവനെ കടന്ന് പിടിച്ചു ആ ആയുധത്തിന് മുന്നിലേക്ക് നീക്കിനിർത്തിയതും ഒരുമിച്ചായിരുന്നു. തല ചിതറി അയാൾ ഉറക്കെ അലറി. ആ നീക്കം ഒട്ടും ഒരതീക്ഷിക്കാതിരുന്ന ഗുണ്ടകൾ നടുങ്ങിപ്പോയി. തങ്ങളുടെ അണ്ണൻ റോഡിന്റെ ഓരത്തേക്ക് കുനിഞ്ഞു ആടിയാടി നടക്കുന്നത് അവർ ഞെട്ടലോടെ കണ്ടു. അണ്ണന്റെ കൈയിൽ ഉണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് റോഡിൽ വീണു കിടന്നിരുന്നു. സംഗീതയും അത് കണ്ട് അന്തം വിട്ടുപോയി. അവളുടെ കരച്ചിൽ നിന്ന് വാപൊളിച്ചു നിന്നു.
ഹോക്കിസ്റ്റിക്ക് കാലിൽ തൊണ്ടിയെടുത്ത് മുകളിലേക്ക് എറിഞ്ഞു വാഹിദ് കൈകൊണ്ട് പിടിച്ചു ബാക്കി നാലുപേരുടെ നേരെ തിരിഞ്ഞു. വാള് പിടിച്ചവന്റെ മുന്നിലേക്ക് ഒന്ന് വട്ടം കറങ്ങി അടുത്തിട്ട് നിലത്തേക്ക് അമർന്നിട്ട്, റോഡിൽ മുട്ടുകാലിൽ നിന്നിട്ട് സ്റ്റിക്ക് വീശി അവന്റെ മുട്ടുകാലിലേക്ക് അടിച്ചു. വാഹിദിന്റെ തലയ്ക്ക് മുകളികൂടെ വാള്
💬 Comments
View all comments