0%

Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 79.9K

ഒരു സീൽക്കാരത്തോടെ വീശികടന്നു പോയെങ്കിലും കാലിന്റെ മുട്ടുചിരട്ട പൊടിഞ്ഞുപോയ അവൻ നിലത്തേക്ക് വളഞ്ഞിരുന്നു. അടുത്ത നിമിഷം വാഹിദിന്റെ കൈയിലെ സ്റ്റിക്ക് അവന്റെ താടിയെല്ലിൽ പതിഞ്ഞു. താടിയെല്ല് തകരുകയും ഒന്ന് രണ്ട് പല്ലുകൾ തെറിച്ചു പോവുകയും ചെയ്ത അവൻ അടക്കിപ്പിടിച്ചൊരു ഞരക്കത്തോടെ ബോധംകെട്ടു നിലത്തേക്ക് കമിഴ്ന്നടിച്ചു വീണു.

അതുവഴി വരികയും പോവുകയും ചെയ്തിരുന്ന വാഹനങ്ങൾ ചിലതൊക്കെ നിർത്തുകയും ചിലത് ജീവൻ രക്ഷാർത്ഥം രക്ഷപ്പെടുകയും ചെയ്തു. ഗുണ്ടാ തലവൻ റോഡ് സൈഡിൽ നിന്ന് വാഹിദിന്റെ നേരെ പാഞ്ഞടുത്തിട്ട് പിന്നിൽ നിന്ന് വാഹിദിനെ ആഞ്ഞു തൊഴിച്ചു. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ വാഹിദ് മുന്നോട്ട് തെറിച്ചു നീങ്ങി. ശരീരം നിയന്ത്രിച്ചു തിരിഞ്ഞു നിൽക്കുമ്പോഴേക്കും ബാറ്റ് കൊണ്ട് ശക്തമായ അടി അവന്റെ മുതുകിൽ പതിഞ്ഞു. അറിയാതൊരു ഞരക്കം അവന്റെ തൊണ്ടയിൽ അമർന്നു.

"അയ്യോ ചേട്ടാ.. അരുത് തല്ലരുത്.. ഞാൻ കൂടെ വരാം പ്ലീസ്.."

വാഹിദിനു തല്ലുകൊണ്ടത് കണ്ടപ്പോൾ സംഗീതയുടെ തൊണ്ടയിൽ നിന്ന് നിലവിളി ഉയർന്നു. അവൾ ഓടിച്ചെന്ന് ഗുണ്ടകളുടെ മുന്നിൽ കൈകൂപ്പി യാചിച്ചു കൊണ്ട് കരഞ്ഞു. ഗുണ്ടാത്തലവൻ അവളുടെ കഴുത്തിൽ കടന്ന് പിടിച്ചു ഞെരിച്ചു ശ്വാസം മുട്ടിക്കാൻ തുടങ്ങി.

"കൊണ്ടുചെല്ലാൻ അല്ലെടീ, കണ്ടിടത്തു കൊന്നിടാനാ പറഞ്ഞു വിട്ടത്."

അവൻ മുരണ്ടു. സംഗീത ശ്വാസം മുട്ടി പിടഞ്ഞുകൊണ്ട് അവന്റെ കൈയിൽ കടന്നുപിടിച്ചു മാന്തിപ്പൊളിച്ചു. മിന്നലേറ്റത് പോലെ അയാൾ അലറിക്കൊണ്ട് പിന്നിലേക്ക് മാറി അവളുടെ കഴുത്തിൽ പിടിച്ചിരുന്ന കൈ താങ്ങിപ്പിടിച്ചു മുന്നോട്ട് കുനിഞ്ഞു. അപ്പോഴേക്കും വാഹിദിന്റെ കാൽപ്പുറം വീണ്ടും ഒരിക്കൽ കൂടി മിന്നൽ വേഗത്തിൽ വായുവിൽ ചലിച്ചു. ഗുണ്ടാത്തലവന്റെ ചങ്കിൽ നിന്ന് എന്തോ ചതയുന്ന ശബ്ദം സംഗീത

💬 Comments

View all comments