0%

Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 80.4K

"എന്തൊക്കെയോ ഉറക്കത്തിൽ പറയുന്നുണ്ടായിരുന്നു. നൂറയെന്നോ മറ്റൊ പറയുന്നത് കേട്ടു. പിന്നേ ഒരു സമയത്ത് എന്നെയും വിളിക്കുന്നത് കേട്ടു. മാറിക്കോ, ഇങ്ങോട്ട് വരണ്ട എന്നൊക്കെ പറഞ്ഞു. സത്യം പറ, എന്താ സ്വപ്നം കണ്ടത്.?"

അവൾ ഉറക്കം വിട്ടുമാറാത്ത കണ്ണുകൾ തുറന്നു.

"നൂറ ദുബായ്ലുള്ള എന്റെ പെണ്ണാണ്. നിന്നെ പിന്നേ ന്തെങ്കിലും സ്വപ്നം കണ്ടുകാണും. ആ തല്ലുണ്ടായതോ മറ്റോ."

അവൻ സത്യസന്ധമായി അവന്റെ അഭിപ്രായം പറഞ്ഞു. അവൾ അവന്റെ മുതുകിൽ കൈവച്ചിട്ട് ചെറുതായി അമർത്തി. വേദനകൊണ്ട് അവനൊന്നു അനങ്ങി. അവൾ ആശ്വസിപ്പിക്കുന്ന പോലെ അവന്റെ മുടിയിലൂടെ കൈയോടിച്ചിട്ട് തലയിൽ ഒരു ചുംബനം കൊടുത്തു.

"എനിക്ക് എന്തിഷ്ട്ടാണെന്ന് അറിയോ ചേട്ടനെ. ഇന്നലെ രാത്രി മുഴുവൻ ഈ ഇരുന്ന ഇരിപ്പിൽ മരിച്ചു പോകാൻ കൊതിച്ചുപോയി ഞാൻ." അവൾ വാടിയ പുഞ്ചിരിയോടെ അവനോട് പറഞ്ഞു. പക്ഷേ കണ്ണിലെ നനവ് വാഹിദിനു കാണാൻ കഴിഞ്ഞു.

"ഇങ്ങനെ സ്നേഹിച്ചിട്ടെന്താ സംഗീതാ.? ഒരാളെ സ്നേഹിച്ചത് കൊണ്ട് നീ അനുഭവിച്ച വേദനയിൽ മറ്റൊരു വേദന കൂടിയാവില്ലേ ഈ സ്നേഹം? ഞാൻ already ഒരു പെണ്ണിന് കാത്തിരിക്കാൻ വാക്ക് കൊടുത്തിട്ടുണ്ട്."

വാഹിദ് അൽപ്പം മനോവിഷമത്തോടെ പറഞ്ഞു.

"ഹേയ്.. ചേട്ടൻ കരുതുന്നത് പോലെ എന്റെ ലൈഫ് പാർട്ണർ ആയിട്ടോ പ്രതീക്ഷ ആയിട്ടോ കാണുന്ന സ്നേഹമല്ല, ഒറ്റപ്പെട്ടുപോയ എന്റെ ജീവിതത്തിലേക്ക് യാതൊരു കാര്യവും ഇല്ലാതെ കടന്ന് വന്ന് സംരക്ഷിക്കാൻ കാണിച്ച ആ മനസ്സിനോടുള്ള ഇഷ്ടമാണ്.കടപ്പാട് മാത്രമാണ്. തെളിനീര് പോലുള്ള ചേട്ടനൊക്കെ സ്വർഗ്ഗം പോലുള്ള പെണ്ണുതന്നെയാവണം ജീവിത സഖിയായിട്ട്."

അവൾ തന്റെ മനസ്സ് തുറക്കാൻ കഴിഞ്ഞ ആഹ്ലാദത്തോടെ പറഞ്ഞു.

"എന്നുകരുതി ഞാൻ അയ്യോ പാവം കരുതി

💬 Comments

View all comments