Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
അറിഞ്ഞപ്പോൾ രമ്യയ്ക്ക് മനപ്രയാസവും അൽപ്പം വിഷമവും ഉത്കണ്ഠയും തോന്നി.
"എടാ, എന്നിട്ട് എന്താ അവസ്ഥ? നിനക്ക് വല്ലതും പറ്റിയോ? രാവിലെ ഭക്ഷണമൊന്നും കഴിച്ചില്ലേ.?" ഒറ്റയടിക്ക് അവൾ തുരുതുരാ ചോദ്യങ്ങൾ എറിഞ്ഞു.
"ഓഹ് കുഴപ്പമില്ല.ചെറിയൊരു നീർക്കെട്ടുണ്ട്. സംഗീത ഇവിടുണ്ട്, രാവിലെ ഭക്ഷണവും കൊണ്ട് വന്നിരുന്നു. വീട് കാണിച്ചു കൊടുത്തത് തലവേദനയായി, അവൾക്ക്."
അവൻ നന്നായി അഭിനയിച്ചു ഫലിപ്പിച്ചു. അവൾ അത് വിശ്വസിക്കുകയും ചെയ്തു.
"എടാ, രഞ്ജുവിന്റെ മൂഡ് ആകെ വഷളായി. അതാ ഞാൻ. സോറി.. ഞാനിപ്പോ അങ്ങോട്ട് വരണോ? ഹസ്ബന്റ് യുഎസ് പോയി. ഞാൻ അതിന്റെ കുറച്ച് തിരക്കിൽ ആയിപ്പോയി."
രമ്യ കുറ്റബോധത്തിന്റെ ഭാരം ചുമന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. കാര്യമറിയാതെ അവനോട് തട്ടിക്കേറിയതിൽ അവൾക്ക് നല്ല ദുഃഖം തോന്നി.
"അയ്യോ ദയവ് ചെയ്ത് വരല്ലേ. ഒന്നിനെ തന്നെ പറഞ്ഞുവിടാൻ പാടുപെടുകയാ. അപ്പോഴാ മാരണം പിടിച്ച നീയും. വച്ചിട്ട് പോയെ. ഞാനാ ജാഡക്കാരിയെ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ."
അവൻ ഫോൺ കട്ട് ചെയ്തു സംഗീതയെ നോക്കി. അവളുടെ മുഖത്ത് അമ്പട കള്ളാ എന്നൊരു ഭാവം ഒളിഞ്ഞു നിൽക്കുന്നു. വാഹിദ് ചുമ്മാ എന്ന അർത്ഥത്തിൽ അവൾക്ക് കണ്ണുറുക്കിയിട്ട് ഫോൺ അവളുടെ കൈയിൽ കൊടുത്തു. സംഗീത എഴുന്നേറ്റ് പോയി മൊബൈൽ കട്ടിലിൽ വച്ചിട്ട് തിരികെ വന്ന് കസേരയിൽ ഇരുന്നു പുറത്തെ വിശാലതയിലേക്ക് നോക്കിയിരുന്നു.
"ആദ്യമായി ഞാനീ നഗരത്തിൽ വന്ന ദിവസം ഇതുപോലെ അനന്തമായ ആകാശത്തേക്ക് നോക്കി നിന്നിട്ടുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിൽ തീരുമാനമെടുക്കാൻ കഴിയാതെ കുഴഞ്ഞു നിന്നിട്ടുണ്ട്."
സംഗീത നോട്ടം പിൻവലിക്കാതെ സ്വയമെന്നോണം പറഞ്ഞു.
"അന്നത്തെ ആ ദിവസത്തിനു ശേഷം പിന്നീടെന്തുണ്ടായി?
💬 Comments
View all comments