Chapter Title : കളിയാട്ടങ്ങൾ 4 [ലസ്റ്റർ]
ദുഃഖം അടക്കാൻ കഴിയാതെവന്നപ്പോൾ ബാംഗ്ലൂരിൽ ഒരു ജോലി കണ്ടെത്തി, ഒരു സന്ധ്യക്ക് തോളിൽ ഒരു ബാഗുമായി സംഗീത വീടുവിട്ടിറങ്ങി. തന്റെ ഭർത്താവിനെ തേടി അവൾ ബാഗ്ലൂരിലേക്ക് യാത്രയായി.!
പതിഞ്ഞ സ്വരത്തിൽ തന്റെ പിഴച്ചുപോയ ജീവിത കാൽപ്പാടുകൾ സംഗീത ഒന്നൊന്നായി വാഹിദിനു മുന്നിൽ വിരിച്ചിട്ടു. അവൻ ശാന്തമായി ആ മനോഹരിയായ പെൺകുട്ടിയുടെ മഴപെയ്തു തോർന്ന സായന്തനം പോലെ തെളിഞ്ഞ മുഖത്തേക്ക് നോക്കിയിരുന്നുകൊണ്ട് അവളുടെ ഓരോ വാക്കുകളും കേട്ടിരുന്നു. കാർമുകിൽ വിട്ടൊഴിഞ്ഞ ശരത്കാല വാനം പോലെ ചെറിയ പുഞ്ചിരി തെളിഞ്ഞു നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ സാകൂതം നോക്കിയിരുന്നു. അവൾ വളരെ ശാന്തയായി കാണപ്പെട്ടു. വിഷാദത്തിന്റെ മൂടിക്കെട്ടിയ മ്ലാനത കുറഞ്ഞിട്ടുണ്ട്. ഇവൾ ഇത്രമാത്രം സുന്ദരിയായിരുന്നുവോ എന്ന് വാഹിദിനു അതിശയം തോന്നി.
"മൂടാവുന്നു ചേട്ടാ. ഇങ്ങനെ നോക്കിയിരിക്കല്ലേ."
അവൾ അവൻ തന്നെത്തന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ വിവശമായ ഭാവത്തിൽ പറഞ്ഞു. അവളുടെ കണ്ണിൽ പ്രണയത്തിന്റെ തിളക്കമുണ്ടായിരുന്നു. നക്ഷത്രങ്ങൾ ഒളിഞ്ഞു നിൽക്കുന്നത് പോലെ അവ വിടർന്നു തിളങ്ങുന്നുണ്ടെന്ന് അവന് തോന്നി.
"മൂഡ് ആവുന്നുണ്ടെങ്കിൽ പോയി നന്നായി മൂഡ് കളഞ്ഞേച്ചു വാ. എനിക്കെങ്ങും വയ്യ."
അവൻ അവളെ കളിയാക്കി. അവൻ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ സംഗീത അവന്റെ കൈത്തണ്ടയിൽ നുള്ളി. മുഖം മങ്ങുകയും ഒന്നും മിണ്ടാതെ നുള്ളിയ ഭാഗത്തു തടവിക്കൊണ്ട് പുറത്തേക്ക് നോക്കിയിരിക്കുകയും ചെയ്തു. കണ്ണുകൾ നനയുന്നുണ്ടെന്ന് വാഹിദിനു മനസ്സിലായി. അവൻ അല്പം ചരിഞ്ഞു അവളുടെ മുഖം പിടിച്ചു തന്നിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ മുതുകിൽ വേദനയെടുത്തു ഞരങ്ങിപ്പോയി.
"ഹൌ.." അവന്റെ തൊണ്ടയിൽ നിന്ന് ശബ്ദം അറിയാതെ പുറത്ത് വന്നു.
"എന്താ..വേദനയുണ്ടോ.? അടങ്ങി ഇരുന്നാൽ പോരെ, എന്തിനാ
💬 Comments
View all comments