Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
സംസാരിച്ചല്ലോ. കല്യാണക്കാര്യം പറഞ്ഞോ നീ.?"
രഞ്ജിനിയാണ് ചോദിച്ചത്. സംഗീത അതേയെന്നു തലയാട്ടി. കരയുന്നതിനിടയിൽ "അവിടെ വച്ച് മതിയെന്ന്" കൈകൊണ്ട് ദൂരേക്ക് ആംഗ്യം കാണിച്ചുകൊണ്ട് സൂചിപ്പിക്കുകയും ചെയ്തു. രഞ്ജിനിക്ക് സന്തോഷം തോന്നി, ജൂലിക്കും. അവൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു പോവുകയാണെന്ന് അവർ ആശ്വസിച്ചു.
"രഞ്ജു ഓഫീസിലേക്ക് പോകുന്നില്ലേ.? ഞങ്ങൾ സംഗിയെ വീട്ടിലേക്ക് കൊണ്ടോവാം, രഞ്ജു വേണേൽ പൊയ്ക്കോളൂ."
വാഹിദ് ഫോൺ ചെയ്തു കഴിഞ്ഞിട്ട് തിരികെവന്നപ്പോൾ പറഞ്ഞു. അവൾ പക്ഷെ വേണ്ടന്ന് പറഞ്ഞു.
"എന്നും ഞാനിവിടെ തനിച്ചല്ലേ. ഇന്ന് നമുക്ക് ഇവിടെ കുത്തിയിരുന്നു തലക്കിമറിക്കാം. അതാ നല്ലത്. പിന്നെ സംഗീത ഇനിയിപ്പോ പെട്ടന്ന് അങ്ങോട്ട് വരാൻ നിക്കണ്ട. വീട്ടിലൊക്കെ പോയി മാരിയേജ് ഒക്കെ കഴിഞ്ഞു വരട്ടെ, അതാവും നല്ലത്."
രഞ്ജിനി എല്ലാവരെയും മാറിമാറി നോക്കിക്കൊണ്ട് പറഞ്ഞു. അതുതന്നെയാണ് ശരിയെന്നു അവർക്കും തോന്നി. ശേഷം രഞ്ജിനി വെങ്കിടിയെ വിളിച്ചു അവന്റെ അഭിപ്രായം കൂടി അറിഞ്ഞതിനു ശേഷം സംഗീതയോട് നാട്ടിലേക്ക് പൊയ്ക്കോളാൻ സമ്മതം നൽകി. വാഹിദിനെ നോക്കിയിട്ട് ജൂലി "ഞാനും കൂടെവരുമെന്ന്" മുഖംകൊണ്ട് സൂചന കൊടുത്തു. അവൻ ആവശ്യമില്ലെന്ന ഭാവത്തിൽ ചുണ്ടു കോട്ടി. അവളുടെ മുഖം കടന്നൽ കുത്തിയതുപോലെ വീർത്തു. എന്നിട്ടും അവൻ അതേ ഭാവത്തിൽ തന്നെ അവളെ പുച്ഛിച്ചു തള്ളി.!
(അദ്ധ്യായം 29 )
കേരളത്തിലെ ഹരിതാഭമായ നിരത്തിലേക്ക് ബുള്ളറ്റ് പ്രവേശിച്ചപ്പോൾ ജൂലിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. പാലക്കാടൻ പച്ചപ്പും കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന നീണ്ടുവിശാലമായ പറമ്പുകളും പാടങ്ങളും കണ്ട് അവൾ തണുത്ത കാറ്റിന്റെ ആലിംഗനം ഏറ്റുവാങ്ങി വാഹിദിനോട് ചേർന്നു വണ്ടിയിൽ ഇരുന്നു. മലയിറങ്ങിവരുന്ന കാറ്റും വന്മരങ്ങൾ തണൽ വിരിക്കുന്ന ഇരുണ്ട
💬 Comments
View all comments