0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 107.8K

പച്ചപ്പ് മൂടിയ പാതകളും കുന്നിൻചരിവിലൂടെ കിനിഞ്ഞിറങ്ങുന്ന അരുവികളും അവളുടെ മനസ്സിന് വല്ലാത്ത കുളിർമ്മയേകി. ഇരുകൈകളും വാഹിദിന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു പുറത്തേക്ക് ചാരി സുഖമായി ഇരുന്ന് അവൾ യാത്ര ആസ്വദിച്ചു.

നഗരങ്ങളും ഗ്രാമങ്ങളും കടന്ന്, അവന്റെകൂടെയുള്ള ദീർഘമായ യാത്രയുടെ സന്തോഷത്തിൽ ആയിരുന്നു അവൾ. മാറ്റാരും ചുറ്റുമില്ലാതെ, അവനും അവളും മാത്രമുള്ള മനോഹരമായ നിമിഷങ്ങളായി അവളതിനെ ഉൾക്കൊണ്ടു. താനും ഇക്കയും മാത്രമുള്ള, തീരുമാനങ്ങളും ഇഷ്ടങ്ങളും തങ്ങളുടേത് മാത്രമായിട്ടുള്ള മണിക്കൂറുകൾ. പലയിടത്തും ബൈക്ക് നിർത്തി തട്ടുകടകളിൽ നിന്ന് ചായയും പലഹാരവും കഴിച്ചു. കടയിലെ ചേച്ചിയോടും ചേട്ടനോടും സംസാരിച്ചു. തന്നെ തുറിച്ചുനോക്കുന്ന ഗ്രാമകുമാരന്മാരെ തുറിച്ചുനോക്കി കണ്ണുരുട്ടി പേടിപ്പിച്ചു. എന്നിട്ടും പേടിക്കാത്ത കുരുത്തംകെട്ടവന്മാരെ വാഹിദിന്റെ മസിൽ ചൂണ്ടി താക്കീതു കൊടുത്തു. അവൾ ആ ദിവസങ്ങളെ ആഘോഷമാക്കി. മനസ്സിന്റെ ആഹ്ലാദങ്ങൾക്കൊണ്ട് ഉത്സവമാക്കി.

മനോഹരമായ കാഴ്ച്ചകൾ കാണുമ്പോൾ അവൾ ഇറങ്ങി അതാസ്വദിച്ചു. ശാന്തമായ പ്രദേശങ്ങളിലൂടെ കടന്ന് പോകുമ്പോൾ അവിടെയിറങ്ങി നേരം കളഞ്ഞു. തന്റെകൂടെയുള്ള നിമിഷങ്ങൾ അവൾ ആസ്വദിക്കുകയാണെന്ന് അറിയാവുന്നത് കൊണ്ട് അവനും അവളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി അവൾ പറയുന്നിടത്തൊക്കെ വണ്ടി നിർത്തിക്കൊണ്ടിരുന്നു. കുടുകുടാ സംസാരിച്ചും അവളുടെ സാന്നിധ്യം യാത്രയിലുടനീളം നിറഞ്ഞു നിന്നു. ഒന്ന് രണ്ടു തവണ വാഹിദിന്റെ ശക്തിയില്ലാത്ത തല്ലും ചെവിയിൽ പിടിച്ചു തിരുമ്മലും കിട്ടുകയും ചെയ്തു.

സംഗീത ഒരാഴ്ച്ച മുമ്പ് തന്നെ നാട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. വെങ്കിടി അവന്റെ വീട്ടിലേക്കും പോയി. രണ്ടുപേരും അടുത്തടുത്ത ജില്ലക്കാർ ആയതുകൊണ്ട് ഒന്നിച്ചായിരുന്നു പോയത്. സംഗീതയ്ക്ക് ഒരു തുണയായിട്ട് കൂടെ ഒരാൾ വേണമെന്ന വാഹിദിന്റെ നിർദ്ദേശം ഒടുവിൽ വെങ്കിടി തന്നെയാവട്ടെ എന്ന തീരുമാനത്തിൽ കൊണ്ടുചെന്നെത്തി. ജൂലിയും രമ്യയും അവളെ കളിയാക്കി ഒരു

💬 Comments

View all comments