Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]
വീൽചെയറിലാണ്."
ഒരുത്തൻ കിതച്ചുകൊണ്ട് ഞരങ്ങി.
"അപ്പൊ നിങ്ങളെ ആരാ പറഞ്ഞു വിട്ടത്?"
വാഹിദ് കഴുത്തിലേ പിടി ഒന്നുകൂടി മുറുക്കി. അവൻ ശ്വാസം കിട്ടാതെ കണ്ണുതുറിച്ചു. വായിൽ നിന്ന് ഉമിനീര് കലർന്ന കൊഴുത്ത രക്തം പുറത്തേക്ക് വാർന്നു.
"ടോമി തന്നെ. അവന്റെ കൈയിൽ ഉണ്ടായിരുന്ന ഇവളുടെ വീഡിയോ ടേപ്പ് കളഞ്ഞുപോയിരുന്നു. അത് ഇവളെ അറിയിക്കാതെയാ ഇത്ര നാളും ഭീഷണിപ്പെടുത്തി ഫീൽഡിൽ ഇറക്കിയത്. ഒന്നുകൂടി ഷൂട്ട് ചെയ്തിട്ട് വീണ്ടും കൂടെ നിർത്താൻ പറഞ്ഞു. പലരും ഇവളെത്തന്നെ വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി."
അവൻ ഞരങ്ങിക്കൊണ്ട് പറഞ്ഞു നിർത്തി. വാഹിദ് എഴുന്നേറ്റ് കാമറകൾ അഴിച്ചു മാറ്റി അതിലുണ്ടായിരുന്ന മെമ്മറി ചിപ്പ് പുറത്തേക്കെടുത്തിട്ട് ക്യാമെറകൾ നിലത്തേക്ക് എറിഞ്ഞുടച്ചു. പിന്നെ രണ്ടു പെൺകുട്ടികളെയും കൂട്ടി പുറത്തേക്ക് നടന്നു. അപ്പോഴേക്കും മഴ ശക്തിയാർജിച്ചിരുന്നു. പകൽ കളമൊഴിഞ്ഞു രാത്രി കടന്നു വരികയും ലൈറ്റ് തെളിഞ്ഞു പ്രകാശം പരക്കുകയും ചെയ്തിട്ടുണ്ട്. വാഹിദ് ചെന്ന് ബൈക്കിൽ കയറി. സംഗീത കയറുന്നതിനു മുമ്പ് ജൂലി വെപ്രാളപ്പെട്ടു പെട്ടന്ന്പിന്നിലേക്ക് കയറി വാഹിദിന്റെ ശരീരത്തിലേക്ക് പറ്റിച്ചേർന്നു സംഗീതയ്ക്ക് ഇരിക്കാനുള്ള സ്ഥലം കൊടുത്തു. ജൂലിയുടെ ആ നീക്കം എന്തുകൊണ്ടാണെന്ന് മനസ്സിലായ സംഗീത കണ്ണുകൾ ഉയർത്തി അവളെയൊന്ന് നോക്കിയത് ജൂലി കണ്ടില്ല. സംഗീതകൂടി കയറിക്കഴിഞ്ഞപ്പോൾ വാഹിദ് വണ്ടി മുന്നോട്ടെടുത്തു. മഴയിലൂടെ അവരെയും കൊണ്ട് അവന്റെ വാഹനം ഒഴുകിപ്പോയി. തണുത്തു വിറക്കുന്ന ജൂലി വാഹിദിനെയും സംഗീത ജൂലിയെയും കെട്ടിപ്പിടിച്ചു വണ്ടിയുടെ പിന്നിൽ ഞെങ്ങിഞെരുങ്ങി ഇരുന്നു.
"ഞാൻ ജൂലിയെ അവളുടെ വീട്ടിൽ വിട്ടിട്ട് വരാം. അതുവരെ നീ രഞ്ജുവിന്റെ വീട്ടിൽ വെയിറ്റ് ചെയ്യ്. അവൾ കുറേതവണ വിളിച്ചിരുന്നു. മിസ്സ്‌ഡ്കോൾ കാണുന്നുണ്ട്."
ഓഫീസിന്റെ
💬 Comments
View all comments