0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 105.6K

അടുത്തുള്ള സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ വാഹിദ് സംഗീതയെ തിരിഞ്ഞുനോക്കിയിട്ട് പറഞ്ഞു. "ജൂലിയെ ഇപ്പൊതന്നെ വീട്ടിൽ വിട്ടിട്ട് വന്നാൽ എന്താ" എന്ന് ചോദിക്കാൻ അവൾക്ക് തോന്നി. അവന്റെ മനോഹരമായ മുഖത്തെ തല്ലുകൊണ്ട് ചുവപ്പു വീണ ഭാഗങ്ങളിൽ തടവിക്കൊടുക്കാൻ, മരുന്ന് പുരട്ടിക്കൊടുക്കാൻ അവൾ വല്ലാതെ കൊതിച്ചു. പക്ഷേ ഒന്നുമൂളിയതല്ലാതെ അവൾ അവനെ എതിർത്തൊന്നും പറഞ്ഞില്ല. വാഹിദ് പരിസരം ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സംഗീതയെ നിരന്തരമായി ടോമി കൂട്ടിക്കൊണ്ട് പോയിരുന്ന സ്ഥലമാണ്. റോഡാണെന്നോ പൊതുവഴിയാണെന്നോ ചിന്തിക്കാതെ ഇരുട്ടിൽ വാഹനം നിർത്തി അവളെ ആവശ്യക്കാർക്ക് കൂട്ടിക്കൊടുത്തു ടോമി മൊബൈൽ വേശ്യാലയം നടത്തിയിരുന്ന സ്ഥലമാണ്. അവർക്ക് വളരെ സുപരിചിതമായ സ്ഥലമാണ്. ആരെങ്കിലും തങ്ങളെ പിന്തുടരുന്നുണ്ടാവുമെന്ന് അവന് തോന്നി. അവൻ രണ്ടു ഓട്ടോറിക്ഷകളുടെ ഇടയിലേക്ക് ബുള്ളറ്റ് നീക്കി സിഗ്നൽ മാറാൻ കാത്തുനിന്നു. ഒടുവിൽ വണ്ടി മുന്നോട്ടെടുത്തു നേരെ രഞ്ജിനിയുടെ വീട്ടിലേക്ക് പോയി. ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ രഞ്ജിനിയും രമ്യയും വനജയും ഓടി പോർച്ചിലേക്ക് വന്നിരുന്നു.

വണ്ടിയിൽ സംഗീതയെ കണ്ടതും അവർക്ക് ആശ്വാസം തോന്നി. വണ്ടിയിൽ നിന്നിറങ്ങി സംഗീത രഞ്ജിനിയുടെ അടുത്തേക്ക് ചെന്നപ്പോൾ രമ്യയും രഞ്ജിനിയും സ്നേഹത്തോടെ അവളെ സ്വീകരിച്ചു ആശ്വസിപ്പിക്കാനായി മുതുകിൽ കൈവച്ചു.

"രഞ്ജു, ഇവൾ കുറച്ചുസമയം ഇവിടെ നിന്നോട്ടെ. ഞാൻ ജൂലിയെ വീട്ടിൽ വിട്ടിട്ട് വരാം."

വാഹിദ് രഞ്ജിനിയോട് പറഞ്ഞു. രമ്യയെ ഒന്ന് നോക്കുകയും സംഗീതയെ ഒന്ന് ശ്രദ്ധിക്കാൻ തലകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു.

"ഇവിടെ ഒരു നൂറുകോടി റൂമെങ്കിലും വെറുതെയിരിപ്പുണ്ട്. അവൾക്കും ഇവിടെ നിന്നിട്ട് നാളെ പോയാൽ പോരെ. ഇപ്പൊ തന്നെ അവിടെ എത്തണമെന്നുണ്ടോ?"

രഞ്ജിനി ശാസിക്കുന്ന സ്വരത്തിൽ ചോദിച്ചു. ജൂലി അവളെ

💬 Comments

View all comments