0%

Chapter Title : കളിയാട്ടങ്ങൾ 7 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 105.6K

നോക്കി പുഞ്ചിരിച്ചു നിന്നു.

"അതുവേണ്ട, അവൾ സ്വന്തം വീട്ടിൽ നിന്നല്ലേ വരുന്നത്. എവിടെയാ കുറേക്കൂടി നല്ലത്. അധികം ദൂരത്തൊന്നും അല്ലല്ലോ, ഞാൻ പെട്ടന്ന് വരാം."

"എടോ, ഈ രാത്രി ഇനി നീ പോകുന്നത് ശരിയല്ല. സേഫ് അല്ല. ഈ സിറ്റിയിൽ എവിടെയൊക്കെ അവന്മാരുടെ ആളുകൾ ഉണ്ടാകുമെന്ന് പറയാനാകില്ല. അതാ രഞ്ജു പറയുന്നത്."

രമ്യ ഇടയിൽ കയറി പറഞ്ഞു. വാഹിദ് ഗൗരവത്തോടെ അവളുടെ വാക്കുകൾ കേട്ടിട്ട് ചെറിയ പുഞ്ചിരിയോടെ മറുപടി കൊടുത്തു.

"രമ്യ, ഓടാൻ തുടങ്ങിയാൽ ഓടാൻ മാത്രമേ നേരം കാണൂ. ലക്ഷ്യം അവർക്കാണ് നമുക്കല്ല. അതുകൊണ്ട് അവർ പിന്നാലെയുണ്ടാകും. അവരുടെ ലക്ഷ്യത്തെ ഇല്ലാതാക്കുകമാത്രമാണ് നമ്മുടെ ഉദ്ദേശം. അതുകൊണ്ട് ഇന്ന് ഓഫീസിൽ കേറിയവർ നാളെ വീട്ടിൽ കേറില്ലന്ന് എന്താണുറപ്പ്. വരുന്നെങ്കിൽ വരട്ടെ, നമുക്ക് നോക്കാം. ജൂലി നീ വണ്ടിയിൽ കേറ്."

വാഹിദ് ഉറച്ച സ്വരത്തിൽ പറഞ്ഞു. രഞ്ജിനി അവന്റെ മുഖത്തെ പാടുകളിലേക്കും നനഞ്ഞു ചെളി പുരണ്ട ടീഷർട്ട്ലൂടെ മുഴച്ചു നിൽക്കുന്ന പേശികളിലേക്കും നോക്കി. അവനെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലെന്ന ഒരു ആത്മവിശ്വാസം അവളിൽ ഉടലെടുത്തു. എല്ലാം തികഞ്ഞവൻ, അപരാചിത യോദ്ധാവ്. ഒരുപക്ഷെ പഴയ രാജകാലം ആയിരുന്നെങ്കിൽ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന സൈന്യാധിപൻ ആയേനെ. അവൾ ബൈക്ക്ന്റെ അടുത്തേക്ക് വന്ന് ഹാന്റിലിൽ പിടിച്ചിരിക്കുന്ന വാഹിദിന്റെ കൈത്തണ്ടയിൽ കൈവച്ചു.

"പോവണ്ട വാഹിദ്. ഇവിടെ എന്താ അസൗകര്യം. അവൾ സംഗീതയ്ക്ക് കൂട്ടായി ഇവിടെ നിന്നോട്ടെ ന്നെ. ഇന്നിനി നീ എങ്ങും പോവണ്ട ടാ."

സംസാരത്തിനിടയിൽ രഞ്ജിനിയുടെ കൈ വാഹിദിന്റെ ഉറച്ച കൈത്തണ്ടയിലെ രോമത്തിലൂടെ തടവുന്നുണ്ടായിരുന്നു. ജൂലിയുടെ ഹൃദയമിടിപ്പ് കൂടി. അവളുടെ മുഖം മങ്ങുകയും

💬 Comments

View all comments