Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]
വളരുമായിരുന്നില്ലേ എന്ന് വാഹിദിനു തോന്നിപ്പോയി.
"അയ്യോ വേണ്ടായേ. നന്നായി അറിയാമേ."
വാഹിദ് അപേക്ഷപോലെ കൈകൂപ്പിക്കൊണ്ട് പറഞ്ഞു. അതുവരെ അവനെ ശ്രദ്ധിക്കാതെ മുഖം തിരിച്ചിരുന്ന ജസ്സി അവനുനേരെ തിരിഞ്ഞു. അൽപ്പം ചാരനിറം കലർന്ന കറുത്ത വലിയ കണ്ണുകൾ പൂർണ്ണമായി വിടർന്നു രണ്ടു തെളിനീർ പൊയ്കപോലെ അവന്റെ മുന്നിൽ പരന്നു കിടന്നു.
"ഓഹ് കണ്ടു കണ്ടു മടുത്തുരിക്കുകയാണല്ലോ. എന്തൊക്കെ തരത്തിലുള്ളത്, എന്തൊക്കെ വലിപ്പത്തിലുള്ളത്. ആർത്തി കാണില്ലെന്ന് അറിയാമേ."
അവളും പരിഹാസം കലർന്ന സ്വരത്തിൽ തന്നെ പറഞ്ഞു. ചുവന്നു മലർന്ന തടിച്ചു നീണ്ട മനോഹര ചുണ്ടുകളിൽ ചെറിയൊരു പുച്ഛത്തിന്റെ ലാഞ്ജന കലർന്നു ഒരുവശത്തേക്ക് കോട്ടിക്കൊണ്ട് അവൾ അവനെ തുറിച്ചു നോക്കി. ആ അവഗണയിലും ഒളിഞ്ഞുനിൽക്കുന്ന കുറുമ്പിന്റെ വശ്യത വാഹിദിനു ഇഷ്ടപ്പെട്ടു. തങ്ങൾക്കിടയിലെ ശീതസമരം അലിഞ്ഞുപോകുന്നതും ആണിനും പെണ്ണിനും അനാദിയായി നിലനിൽക്കുന്ന കാന്തികശക്തിയുള്ള ആകർഷണത്തിന്റെ ചൂണ്ടക്കണ്ണിയിൽ കോർക്കപ്പെട്ട രണ്ട് ഇരകളായി തങ്ങൾ മാറ്റപ്പെടുന്നതും അവർ തിരിച്ചറിഞ്ഞു. അവരിലെ വൈകാരിക തടങ്ങളിൽ പൂക്കളും ശലഭങ്ങളും വർണ്ണാഭമായ വസന്തം തീർക്കുന്നത് അവർ തിരിച്ചറിഞ്ഞു. വാഹിദ് അവളെ ശാസിക്കുന്ന രീതിയിൽ അധികം അമർത്താതെ കാലിൽ ഒരു ചവുട്ടു കൊടുത്തു. വേദനയില്ലെങ്കിലും കെറുവിച്ച ഭാവത്തിൽ അവൾ അവനെയൊന്നു തുറിച്ചു നോക്കി മുഖം വെട്ടിച്ചു.
"റൂം വേണോ ചേട്ടാ.? ചെറിയ തുകയ്ക്ക് നല്ല ഫാമിലി റൂം ഉണ്ട്."
ഭക്ഷണം കൊണ്ടുവന്ന പയ്യൻ പറഞ്ഞു. അവൻ കരുതിയത് അവർ ഭാര്യാഭർത്താക്കന്മാർ ആണെന്നായിരുന്നു.
"വേണ്ട ബ്രോ, ഇവളുടെ റൂമുണ്ട്. അതിലേക്കാ പോവുന്നെ. അതുതന്നെ ധാരാളം."
വാഹിദ് ജസ്സിയെ ഒന്ന് ഒളിഞ്ഞുനോക്കി ചുണ്ടിൽ ഊറിക്കൂടിയ കള്ളച്ചിരിയോടെ പറഞ്ഞു.
"ഇത് നല്ല വലിയ റൂമാണ് സാർ.
💬 Comments
View all comments