Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]
എന്ന് അവനും കരുതി രണ്ടു ബിരിയാണിക്ക് ഓർഡർ കൊടുത്തിട്ട് കാത്തിരുന്നു. തണുപ്പ് കൂടിക്കൂടി വരുന്നുണ്ട്. ഇനിയങ്ങോട്ട് ചുരമാണ്. പ്രശസ്തമായ താമരശ്ശേരി ചുരം. കേട്ടിട്ടുണ്ട് എന്നല്ലാതെ താൻ ആദ്യമായിട്ടാണ് ഈ വഴി സഞ്ചരിക്കുന്നത്. ഇവൾ പലവട്ടം സഞ്ചരിച്ച വഴിയാണ്.
വാഹിദ് ജസ്സിയെ നോക്കി. കനം കുറഞ്ഞ ലവന്റർ നിറമുള്ള വസ്ത്രത്തിൽ തുടിച്ചു തുളുമ്പി നിൽക്കുന്ന വെളുത്തുതുടുത്ത ഒരു ഹൂറി. തലയിൽ അലസമായി ഷോൾ ഇട്ടിട്ടുണ്ടെങ്കിലും അവളിലേക്ക് തിരിച്ചുവന്ന ആഹ്ലാദത്തിന്റെ കുറുമ്പുകൾക്കും പിടഞ്ഞുകളികൾക്കും ചുറുചുറുക്കിനും അനുസരിച്ചു തലയിൽ നിന്ന് ഊർന്നിറങ്ങി ഓടാൻ ശ്രമിക്കുന്നുണ്ട് ആ നേരിയ തുണി. കവിളുകളിൽ പതിവിൽ കവിഞ്ഞ ആരുണാഭയും തുടിപ്പും വശ്യതയും പടർന്നിട്ടുണ്ട്. അവളുടെ മനസ്സിൽ പലചിന്തകളും നെയ്തുകൂട്ടുകയും ആ മനോലോകത്ത് ഒരു ചിത്രശലഭം പോലെ അവളുടെ മനസ്സ് പാരിപ്പറക്കുകയും ചെയ്യുന്നുണ്ടെന്ന് ആ പ്രസന്നവും പ്രഭാമയമായ കവിൾത്തടങ്ങളും വിളിച്ചു പറയുന്നുണ്ടെന്ന് അവനു തോന്നി.
"എന്താ ഇങ്ങനെ നോക്കുന്നെ, ഇതുവരെ കണ്ടിട്ടില്ലേ.?"
അവൻ തന്നെ കണ്ണിമായ്ക്കാതെ സാകൂതം നോക്കിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ ജസ്സി ബിരിയാണി വരുന്നതും കാത്തിരിക്കുന്നത് പോലെ, അവനെ നോക്കാതെ തന്നെ ചോദിച്ചു. പെണ്ണുങ്ങൾക്ക് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കണ്ണുണ്ട്, സത്യം.! ആ ചിന്ത വാഹിദ്നു രസകരമായി തോന്നി.
"തനിക്ക് ഈ ഓഞ്ഞ മുഖത്ത് മാത്രമല്ലേ കണ്ണ്? പിന്നിലും കണ്ണുണ്ടോ.?"
"പെണ്ണുങ്ങൾക്ക് മുഖത്ത് മാത്രമല്ല വേറെയും ചിലയിടത്തു കണ്ണുകളുണ്ട്. എന്താ കാണണോ?"
അവളുടെ മുഖം ഒന്നുകൂടി ചുവന്നു. ഇത്തവണ നാണം പടർന്നു നോക്കിയിരിക്കാൻ കഴിയാത്ത അസാദ്യമായൊരു അപ്സരസ്സിനെപ്പോലെ അവളിലെ പെണ്ണഴക് അണിഞ്ഞൊരുങ്ങിയതുപോലെ അവനു തോന്നി. നൂറയെ കണ്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ തന്റെ മനസ്സിൽ ഇവൾക്ക് മറ്റൊരു സ്ഥാനം
💬 Comments
View all comments