0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 85.7K

വെളിച്ചത്തിൽ രാത്രിയുടെ ഏകാന്ത ശാന്തത തളംകെട്ടി നിൽക്കുന്ന ആ പ്രദേശത്തിന് വല്ലാത്തൊരു മനോഹരിതയുണ്ടായിരുന്നു. അവൾക്ക് അവിടെ നിന്ന് പോകാൻ തോന്നിയതേയില്ല. നേരത്തെ തങ്ങളെ ശല്യം ചെയ്തവരുടെ കൂടെയുള്ള ടീന തങ്ങളെ നോക്കുന്നത് അവൾ കണ്ടു. അവൾക്ക് എക്സ്ചേഞ്ച് അല്ല വേണ്ടത്, ഹോളിവുഡ് ഹീറോയെ പോലെയുള്ള കൽപ്രതിമപോലെ ഉറച്ചുനിൽക്കുന്ന ഇക്കയുടെ കൂടെയുള്ള കളിയാണ് വേണ്ടത്. തന്റെ ഭർത്താവാണെന്ന് കരുതിയിട്ടാണ് എക്സ്ചേഞ്ച് ചോദിച്ചതെന്ന് അവൾക്ക് ടീനയുടെ ഭാവപ്രകടനങ്ങൾ കണ്ടപ്പോൾ മനസ്സിലായി. നോട്ടം ഇടക്ക് തന്റെ നേരെ നീളുന്നുണ്ടെങ്കിലും മുഴുവൻ സമയവും കണ്ണുപോകുന്നത് നനഞ്ഞ വസ്ത്രത്തിൽ മുഴച്ചുനിൽക്കുന്ന ഇക്കയുടെ ശരീരത്തിലേക്കും മുഖത്തേക്കുമാണ്. അവൾക്ക് കൊതിയായിട്ടുണ്ട്.!

ജസീനയ്ക്ക് നിഗൂഢമായൊരു ആനന്ദം തോന്നി. അവൾ അല്പം അഭിമാനത്തോടെ ടീനയെ നോക്കി. എന്നിട്ട് തിണ്ടിൽനിന്നിറങ്ങി വാഹിദിനെ അടുത്തേക്ക് ചെന്ന് ഹെൽമറ്റിനുള്ളിൽ കിടന്ന് അലങ്കോലമായിരുന്ന നീണ്ട തലമുടിയിലൂടെ വിരലോടിച്ചു മാടിയൊതുക്കി. ടീനയുടെ കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നുണ്ടാവും, തീർച്ച.! ജസീനയ്ക്ക് ചെറിയൊരു പുഞ്ചിരി മുഖത്ത് ഒളിച്ചുനിന്നു.

"ആകെ കോലം കേട്ടല്ലോ ഇക്കാ. എന്തൊരു ചുള്ളൻ പയ്യനാണ്. ഇപ്പൊ കണ്ടില്ലേ. നമുക്ക് പോയാലോ? നാളെ ഇക്കായ്ക്ക് നല്ല പനി പിടിക്കുമെന്ന് തോന്നുന്നു."

അവൾ അവന്റെ മുടിയിലുള്ള വെള്ളം വിരൽ അമർത്തി വടിച്ചുകൊണ്ട് പറഞ്ഞു. വാഹിദ് അവളെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചതേയുള്ളൂ. ജസീന ടീനയെ നോക്കിയപ്പോൾ അവളൊന്ന് അമ്പരന്നു. അജ്ഞാതമായ അനാവശ്യമായ ഒരു ആശങ്ക അവളെ ഗ്രസിച്ചു. ടീന തങ്ങൾക്ക് നേരെ വന്നുകൊണ്ടിരിക്കുന്നു.

"ഇക്കാ നമുക്ക് പോകാം.. ഇവിടിപ്പോ എന്ത് കാണാനാ. ഈ ലൈറ്റും ഇരുട്ടും അല്ലാതെ. പോകാം നമുക്ക്."

അവൾ വെപ്രാളം പിടിച്ചു വണ്ടിയിലേക്ക് കയറി. വാഹിദ് ടീന

💬 Comments

View all comments