0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 13960

അവളോട് സംശയം ചോദിച്ചു. അവൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. വണ്ടി ആ വഴി നീങ്ങി ചെറിയ റോഡിലൂടെ മുന്നോട്ട് പോയപ്പോൾ ഇരുട്ടിൽ മൂടിയ ഒരു വീടിന്റെ മുന്നിൽ വണ്ടി നിർത്താൻ അവൾ ആവശ്യപ്പെട്ടു. എന്നിട്ട് വണ്ടിയിൽ നിന്നിറങ്ങി ബാഗിൽ നിന്ന് താക്കോൽ എടുത്തു ഗേറ്റ് തുറന്നു. പക്ഷേ അകത്തേക്ക് പോകാതെ വാഹിദ് എന്തെങ്കിലും സംസാരിക്കുന്നതും കാത്ത് ഗേറ്റിന്റെ മുന്നിൽ നിന്നു.

"ഇതെന്താ, ഇവിടെ ആരും ഇല്ലേ? ഉറങ്ങാനുള്ള സമയം ഒന്നും ആയില്ലല്ലോ. പത്തുമണി ആയിട്ടുപോലും ഇല്ല ല്ലൊ."

വാഹിദ് സംശയത്തോടെ അവളെ നോക്കി. അവളുടെ മുഖം മങ്ങി ശോകം കലർന്ന ഉന്മേഷരാഹിത്യം പ്രകടമായി.

"വീട്ടിൽ ആരും ഇല്ല. ഉമ്മയും ഇക്കയും വാപ്പച്ചിയുടെ അടുത്തേക്ക് പോയി, ദുബായ്ലേക്ക്. ഇനി രണ്ടുമാസം കഴിഞ്ഞേ വരൂ. പോയിട്ട് ഒരുമാസം കഴിഞ്ഞു."

"എന്നിട്ട് ഈ വീട്ടിലേക്കാണോ നീ ഈ പാതിരാ നേരത്തു വന്നത്? ജോലിക്കാർ ആരെങ്കിലും ഉണ്ടോ?"

"ഓഹ് പരിചാരകരെ ഏൽപ്പിച്ചുപോകാൻ ഞങ്ങൾ നിലമ്പൂർ രാജകൊട്ടാരത്തിലല്ലേ ജീവിക്കുന്നത്."

"പിന്നെ എന്തു ധൈര്യത്തിലാ ഇങ്ങോട്ട് വന്നത്.? നിനക്ക് ആദ്യമേ പറയായിരുന്നില്ലേ വീട്ടിൽ ആളില്ലെന്ന്. ഇതെന്തൊരു കഥയാണ്."

"രമ്യ പറഞ്ഞതല്ലേ എല്ലാം. ഞാൻ പറഞ്ഞോ എനിക്ക് ഉമ്മച്ചിയെ കാണാൻ കൊതിയാവുന്നു എന്നെ വീട്ടിൽ കൊണ്ട് വിടണം ന്ന്."

അവൾ പെട്ടന്ന് ചൂടായി. അപ്പോഴാണ് വാഹിദിനു കാര്യം ഒന്നുകൂടി വ്യക്തമായത്. ശരിയാണ്, രമ്യ പറഞ്ഞത് രണ്ടു ദിവസം അവളുടെ കൂടെ തനിച്ചു യാത്രചെയ്തു പതുക്കെ ചെന്നാൽമതിയെന്നാണ്. തങ്ങൾക്കിടയിൽ വളർന്ന അനിഷ്ടവും മൗനവുമാണ് പരസ്പരം തിരിച്ചറിയാൻ കഴിയാഞ്ഞതിന്റെ കാരണം.

"എന്നാൽ വാ, നമുക്ക് പോകാം. ഇനി ഇവിടെ നിൽക്കണ്ട. ആളില്ലാത്ത വീട്ടിൽ ഒറ്റയ്ക്ക് താമസിക്കേണ്ട."

വഹിദ് കുറച്ച് സ്നേഹത്തോടെ പറഞ്ഞു. അവൾ തന്റെ കൂടെ ജൂലി വന്നതുപോലെ ഒരു ഡ്രൈവ് ആഗ്രഹിച്ചു വന്നതാണെന്ന് അവനു മനസ്സിലായി.

"ഇവിടെ നിന്നിട്ട് നാളെ പൊയ്ക്കൂടെ. ഫുഡ് നമുക്ക് ഓർഡർ ചെയ്യാം എന്റെ വീട്ടിൽ വന്നതല്ലേ, ഇന്ന് ഇവിടെ താമസിക്കാം ന്നെ."

അവൾ ബൈക്കിന്റെ അടുത്തേക്ക് നടന്നു ചെന്ന് സ്നേഹത്തോടെ അവന്റെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു. അവളുടെ കണ്ണിലെ പ്രതീക്ഷയും സ്നേഹവും അവൻ കണ്ടു. എന്തോ വീട്ടുകാർ ഇല്ലാത്ത സമയത്ത് അവളുടെ കൂടെ അവിടെ താമസിക്കുന്നത് അത്ര നല്ലതല്ലെന്ന് അവനു തോന്നി.

"വേണ്ട ജസ്സീ. പ്രശ്നമാകും. നിന്റെ പേരെന്റ്സ് ഇല്ലാത്ത സമയത്തു നിന്നെയും കൊണ്ട് നിന്റെ വീട്ടിൽ താമസിക്കുന്നത് നിനക്ക് വളരെ മോശം പേരുണ്ടാക്കും. പലരുമായും വഴിവിട്ട ബന്ധമുണ്ട്, ഇടക്കൊക്കെ ഓരോരുത്തന്റെ കൂടെ വന്നു താമസിക്കുന്നത് കാണാം എന്നൊരു സംസാരം നിലനിൽക്കും. നീ വാ നമുക്ക് പോകാം."

അവൻ അവളെ ഉപദേശിച്ചു. അവളുടെ മുഖത്ത് അല്പം നിരാശ പടർന്നെങ്കിലും പാതിമനസ്സോടെ അവൾ ബൈക്കിൽ കയറി.

"എന്നോട് വെറുപ്പാണോ?"

വണ്ടി മുന്നോട്ട് നീങ്ങി

💬 Comments

View all comments