0%

Chapter Title : കളിയാട്ടങ്ങൾ 8 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 85.7K

ബൈക്ക് മുത്തങ്ങവഴി മൈസൂർ ഭാഗത്തേക്ക് കുതിച്ചു. ഒമ്പതു മണിക്ക് മുമ്പ്അതിർത്തി കടന്നില്ലെങ്കിൽ ചെക്ക്പോസ്റ്റിൽ കുടുങ്ങുമെന്ന്അറിഞ്ഞതോടെ അവർ വേഗം മടങ്ങി.

ഇരുട്ട് പതിയിരിക്കുന്ന കാട്ടിലൂടെ ബുള്ളറ്റും മറ്റുചില വാഹങ്ങൾക്കൊപ്പം ചീറിപ്പാഞ്ഞു. കാട്ടിനുള്ളിൽ നിന്ന് ഇടക്ക് ചിലപ്പോൾ ആനയുടെ ചിന്നംവിളികേട്ടപ്പോൾ ജസീനയുടെ കൈകൾ അവനെ പിടിച്ചു ഞെരിച്ചു. കുളിരു മൂടിയ കാനന പാതയിലൂടെ മാൻകൂട്ടങ്ങൾ റോഡ് മുടിച്ചു കടക്കുമ്പോൾ അവൾ അതിശയ മിഴികളും കാടിനു നടുവിൽ രാത്രിയിൽ നിൽക്കുകയാണെന്ന ഭയവുമായി അവനിലേക്ക് ചേർന്നിരുന്നു. അതിർത്തി കടന്നതും വാഹനം വെടിയുണ്ടകണക്കെ ചീറിപ്പാഞ്ഞു. മദ്ധ്യഭാഗത്തു മനോഹരമായ പൂച്ചെടികൾ വളർത്തി രണ്ടായി പകുത്ത സുന്ദരമായ നീണ്ടു കിടക്കുന്ന റോഡിലൂടെ തെരുവുവിളക്കിന്റെ പ്രക്ഷത്തിലൂടെ വാഹനം അവരെയും കൊണ്ട് ചെറിപ്പാഞ്ഞു. ഇടക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.

"ഒട്ടും വയ്യല്ലോ നിനക്ക്. കുറച്ചുനേരം റസ്റ്റ് എടുത്തിട്ട് പോകാം."

വാഹിദ് അവളുടെ അവസ്ഥ കണ്ടു പറഞ്ഞു.അവൾ തളർന്ന പുഞ്ചിരിയോടെ അവനെയൊന്നു നോക്കി.

"എന്തൊക്കെയാ ചെയ്തു കൂട്ടിയത്. കൊന്നില്ലന്നല്ലേ ഉള്ളൂ. എന്നിട്ട് കിന്നാരം കേട്ടില്ലേ."

അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു. വാഹിദിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

"പോകുന്ന വഴിക്ക് എവിടെയെങ്കിലും മുറിയെടുക്കാം. നന്നായി ഉറങ്ങിയിട്ട് പൊക്കോ. അല്ലെങ്കിൽ താൻ ഉറക്കം തൂങ്ങി താഴെവീഴും."

"അയ്യടാ.. ഉറക്കുന്ന ഒരു ചെക്കൻ. സൂത്രം കൊള്ളാം, പൂതിയായി തുടങ്ങീന്നു പറയാനുള്ള നാണം കണ്ടില്ലേ."

അവൾ കുറുമ്പുകലർന്ന പരിഹാസത്തോടെ പറഞ്ഞു. അവൻ ചെറുതായി ചുരിച്ചുകൊണ്ട് ഭക്ഷണം കഴിക്കൽ തുടർന്നു. അവന്റെ മുഖത്തെ ആഹ്ലാദഭാവം കണ്ടപ്പോൾ ജസീനയുടെ ഹൃദയം തുടിച്ചു. എന്തൊരു ഭംഗിയുള്ള ചെക്കനാണ് പടച്ചോനെ. എന്തൊരു കരുത്തും ബോഡിലുക്കും. എങ്ങിനെ ഒരാൾക്ക് എല്ലാം ഇത്ര കൃത്യമായി

💬 Comments

View all comments