0%

Chapter Title : കള്ളനും കാമിനിമാരും 8 [Prince]

Author : prince Read All Parts 11.3K

ഞാൻ പറയും എന്നേ ഉദ്ദേശിച്ചുള്ളൂ..." രവി പറഞ്ഞു.
"വേണ്ടാ... പിന്നെ, നിങ്ങൾ ഇവിടെ വന്നിട്ടുമില്ല.. ഞാൻ നിങ്ങളെ കണ്ടിട്ടുമില്ല... അതുകൊണ്ട് വേഗം പൊക്കോ....ഞാനൊരു പ്രശ്നവും ഉണ്ടാക്കില്ല..." അവർ ചുമരിൽ ചാരി പറഞ്ഞു.
"ഇവിടെനിന്ന് എന്തൊക്കെ എടുത്തൂ..." അൽപ്പനേരത്തിന് ശേഷം അവർ ശാന്തമായി എന്ന് രവിക്ക് തോന്നി.

"ആദ്യം ആ കത്തി മാറ്റിവയ്ക്ക്... " അത് പറഞ്ഞ്, രവി എടുത്ത മാലകൾ അവരെ കാണിച്ച്.
"ഇതാണോ എടുത്തത്..." അവർ ശബ്ദം താഴ്ത്തി ചിരിച്ചു.

"ആട്ടെ.. എത്രനാളായി മോഷണം എന്ന പരിപാടി തുടങ്ങിയിട്ട്? കണ്ടാൽ നല്ല ചൊങ്കൻ ചെക്കൻ.. വല്ല സിനിമയിലും അഭിനയിച്ചൂടെ... എന്തിനാ ഇത്തരം പണിക്ക് ഇറങ്ങുന്നത്.." അവർ വിടാൻ ഉദ്ദേശിക്കുന്ന മട്ടില്ല.

"ഞാൻ എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചോളാം..." രവിയും ഈർഷ്യ ഉണർന്നു.
"പിന്നേയ്, നിങ്ങൾ മോട്ടിച്ചത് റോൾഡ്ഗോൾഡ് ആണ്... എൻ്റെ സ്വർണ്ണം മുഴുവൻ ബാങ്കിലാണ്..." അവർ അതും പറഞ്ഞ് ശബ്ദമുണ്ടാക്കാതെ ചിരിച്ചു. രവി ആകെ ചമ്മി. ആദ്യമായി തനിക്കൊരു അബദ്ധം സംഭവിച്ചിരിക്കുന്നു.

അതോ ഇവർ തന്നെ കബളിപ്പിക്കുകയാണോ? രവി ആശയക്കുഴപ്പത്തിൽ ആയി. എന്തായാലും വന്നതല്ലേ, എന്തെങ്കിലും കൈവശം ആക്കാതെ എങ്ങിനെ തിരിച്ച് പോകും? പെട്ടെന്ന് ജനലിന്നരികിൽ വെച്ച കത്തി രവി എടുത്ത് കൈയ്യിലിട്ട് തിരിച്ചു.

"ബുദ്ധിമുട്ടി ഇവിടംവരെ വന്നസ്ഥിതിക്ക് എന്തെങ്കിലും കൊണ്ടേ ഞാൻ പോകൂ..." രവി ദാദ കളിച്ചു.

"അത്രയ്ക്ക് നിർബന്ധമാണോ..." അവർ തിരിച്ച് ദാദ കളിച്ചു.
"അതെ... നിർബന്ധമാണ്...."
"എങ്കിൽ ശ്രമിക്ക്...കിട്ടുമോ എന്ന് നോക്ക്..." അതും പറഞ്ഞ് അവർ കതകിനടുത്തേക്ക് നീങ്ങി. ഇവർ എന്താണ് ഉദ്ദേശിക്കുന്നത്?? തന്നെ പ്രകോപിപ്പിക്കുകയാണോ? എന്താണ് ഇവരുടെ നീക്കം??

💬 Comments

View all comments