Chapter Title : കല്യാണശേഷം ശ്രുതിയുമായി 10 [സനേഷ്]
അത് പറഞ്ഞാൽ മതി.. നിനക്ക് ഉറക്കം വരുന്നുണ്ടേൽ നീ കിടന്നോ.. ഞാൻ നിനക്കൊരു ശല്യം ആവില്ല..
എന്നിട്ട് രാവിലെ പോയി ആ കൊല്ലംകാരിയെ കാണ്..
സനേഷ്.. വിശ്വാസം ഉണ്ടെന്ന് പറഞ്ഞാൽ പോരാ.. അത് തെളിയിക്കാൻ കഴിയണം.. എനിക്ക് നിന്നെ അത്രക്ക് ഇഷ്ടം ആയത് കൊണ്ടാണല്ലോ വിളിച്ചത്.. നീ അടുത്തുണ്ടെൽ എനിക്ക് ഉറക്കമോ വിശപ്പോ ഒന്നും വരില്ല..
പിന്നെ നീ ശല്യം ആവില്ല എന്നറിയാം.. നീ എനിക്കൊരു തണൽ ആകാനാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്.. ഞാൻ കൊല്ലംകാരിയെയോ കൊങ്ങാണ്ടൂര് കാരിയെ കണ്ടാലോ നിനക്ക് ഒന്നും ഇല്ല.. എന്നും എനിക്ക് മനസിലായി..
ശ്രുതി.. നിന്നെ ഞാൻ കൂടുതൽ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലേ.. നീ അവിടുത്തെ ജോലി എല്ലാം ഇട്ടെറിഞ്ഞു ഇങ്ങോട്ട് പോരും എന്ന് എനിക്കറിയാം.. അത് കൊണ്ട് ഒത്തിരി അങ്ങോട്ട് വിശ്വസിപ്പിക്കുന്നില്ല..
പിന്നെ ഉറക്കവും, വിശപ്പും ഒന്നും കളയണ്ട.. കൊല്ലംകാരിയുടെ പുറകെയും നടക്കേണ്ട ഇനിമുതൽ.. അടുത്തിരിക്കണം എന്നൊന്നും ഇല്ല തണലാവാൻ.. പറഞ്ഞത് മനസ്സിലായോ..
സനേഷ്.. ഇങ്ങനെ വളഞ്ഞു പറഞ്ഞാൽ.. എനിക്ക് മനസിലാവില്ല.. ഉള്ള കാര്യം ഉള്ളത് പോലെ പറയുക..
ശ്രുതി.. ഞാൻ പറയേണ്ട കാര്യം പറഞ്ഞു.. നീ അത് മനസ്സിലാക്കിയിട്ടും ഉണ്ട്.. എന്താ പോരെ..
സനേഷ്.. ശ്രുതി പ്ലീസ് നീ ഒന്ന് ഓപ്പൺ ആയിട്ട് പറ.. എൻ്റെ ഒരു മനഃസമാധാനത്തിനു.. എന്നെ ഇഷ്ടം അല്ലേ നിനക്ക്..
ശ്രുതി.. ഇഷ്ടം ആണെന്ന് അല്ലേ ഞാൻ ഇതുവരെ പറഞ്ഞത്..
സനേഷ്.. എടി ഇഷ്ടം എന്നല്ല.. ഞാൻ നിന്നെ പ്രേമിക്കുന്ന പോലെ നിനക്ക് എന്നെ പ്രേമിക്കാൻ പറ്റുമോന്ന് ആണ് അറിയേണ്ടത്... പ്ലീസ് നീ അത് പറ..
ശ്രുതി..
💬 Comments
View all comments